
കോട്ടയം : ടോക്കണില്ലാതെ മദ്യവിൽപ്പന നടത്തിയ ബാറിനെതിരെ എക്സൈസ് വകുപ്പ് കേസെടുത്തു. കോട്ടയത്തെ അഞ്ജലി പാർക്ക് ബാറിനെതിരെയാണ് നടപടി. നൂറിലധികം പേർക്കാണ് ടോക്കണില്ലാതെ മദ്യം നൽകിയതെന്ന് എക്സൈസ് പരിശോധനയിൽ കണ്ടെത്തി. ഏഷ്യാനെറ്റ് ന്യൂസ് നൽകിയ വാർത്തയെ തുടർന്നായിരുന്നു എക്സൈസ് സംഘം ബാറിലെത്തി പരിശോധന നടത്തിയത്.
സാമൂഹിക അകലം പാലിക്കാതെയാണ് മദ്യം നൽകിയതെന്നും പരിശോധനയിൽ കണ്ടെത്തി. ടോക്കണില്ലാതെ ക്യൂവിൽ നിൽക്കുന്നവരോട് ആരെങ്കിലും ചോദിച്ചാൽ ടോക്കണുണ്ടെന്ന് പറയണമെന്ന് ഹോട്ടൽ ജീവനക്കാർ ഇവർക്ക് നിർദ്ദേശം നൽകിയിരുന്നു.
Post Your Comments