മലപ്പുറം: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി ബാലാവകാശ കമ്മീഷന്‍. പുതിയ അധ്യയന വര്‍ഷം സ്‌കൂളുകളില്‍ യൂണിഫോം മാറ്റം പാടില്ലെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. വിദ്യാര്‍ഥികളില്‍ നിന്ന് നിയമാനുസൃതം ഈടാക്കുന്ന ഫീസുകളില്‍ പുതിയ വര്‍ഷം വര്‍ധന പാടില്ലെന്നും കമ്മീഷന്‍ അംഗം അംഗം കെ നസീര്‍ പുറപ്പടുവിച്ച ഉത്തരവിലുണ്ട്. കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിക്കിടെ യൂണിഫോം മാറ്റവും ഫീസ് വര്‍ധനയും രക്ഷിതാക്കളെ പ്രയാസത്തിലാക്കുമെന്ന വിലയിരുത്തലാണ് നടപടി.
Read Also : ഫീസ് വര്‍ധന : സ്വകാര്യ സ്‌കൂളുകള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം
പുതിയ നിര്‍ദേശങ്ങള്‍ ഉത്തരവായി പുറപ്പെടുവിക്കണമെന്നും വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും വിദ്യാഭ്യാസ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, സിബിഎസ്ഇ റീജിനല്‍ ഡയറക്ടര്‍,ഐസിഎസ്ഇ ഡയറക്ടര്‍ എന്നിവര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. സ്‌കൂളുകളില്‍ യൂണിഫോം വര്‍ഷത്തിനിടയില്‍ മാറ്റരുതെന്ന് കമ്മീഷന്‍ നേരത്തെ ഉത്തരവിറങ്ങിയിരുന്നു.
Post Your Comments