ലക്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടത്തിയ കലാപത്തിലെ മുന്‍നിരക്കാരായിരുന്ന അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി സ്റ്റുഡന്റസ് യൂണിയന്‍ മെമ്പറായിരുന്ന ഫര്‍ഹാന്‍ സുബേരിയെയും റാവിഷ് അലി ഖാനെയും യു.പി പൊലീസ് അറസ്റ്റ് ചെയ്തു. പൗരത്വനിയമത്തിന്റെ പേരിൽ രാജ്യത്ത് കലാപം നടത്തിയവരുടെ അറസ്റ്റിനെ ലോക്ക്ഡൗണ് യാതൊരു വിധത്തിലും ബാധിച്ചിട്ടില്ല എന്നു ഒരിക്കൽ കൂടി വ്യക്തമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
ആനുകൂല്യം കൈപ്പറ്റിയ ആശുപത്രികള്‍ക്ക് സൗജന്യചികിത്സ നടത്തിക്കൂടേയെന്ന് സുപ്രീം കോടതി
സര്‍ഫൂറ സര്‍ഗാര്‍, മീരാന്‍ ഹൈദര്‍, ഷിഫാഹുല്‍ റഹ്മാന്‍, ആസിഫ് ഇഖ്ബാല്‍ തന്‍ഹ തുടങ്ങി വിദ്യാർത്ഥി നേതാക്കളെ നേരത്തെ ഡല്‍ഹി കലാപത്തിന്റെ പേരില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലോക്ക് ഡൗണ് കാലത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ എവിടെയെന്ന് ചോദിച്ചവർക്കുള്ള മറുപടി കൂടിയാണ്, രാജ്യത്തെ ഏതൊരു സാഹചര്യവും കലാപകാരികൾക്ക് രക്ഷപെടാനുള്ള എളുപ്പവഴിയാവില്ല എന്നു തെളിയിച്ചു കൊണ്ടുള്ള ഈ അറസ്റ്റുകൾ വ്യക്തമാക്കുന്നത്
Post Your Comments