അടൂര്‍ : വീട്ടിലെത്തിച്ചുള്ള തെളിവെടുപ്പിലുടനീളം വികാരാധീനനായിരുന്ന സൂരജ് പിതാവ് സുരേന്ദ്രനോട് ‘ അച്ഛാ ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. എല്ലാം എന്റെ ചുമലില്‍ കെട്ടിവയ്ക്കുകയാണ് ‘ എന്നു വിളിച്ചുപറഞ്ഞു. ‘എന്റെ മോനെ അവര്‍ അപായപ്പെടുത്തും. അച്ഛനെയും സഹോദരിയെയും കൊലപ്പെടുത്തും. എന്നെ മര്‍ദ്ദിച്ചാണ് കുറ്റം സമ്മതിപ്പിച്ചത്. എന്റെ വിരലടയാളം പൊലീസ് ബലാല്‍ക്കാരമായി ശേഖരിച്ച് ഉത്രയുടെ വീട്ടില്‍ കൊണ്ടുപോയി പതിക്കുകയായിരുന്നു ‘ എന്ന് മാദ്ധ്യമപ്രവര്‍ത്തകരോടും സൂരജ് പറഞ്ഞു. എവിടെ എന്റെ മകന്‍? അതായിരുന്നു സൂരജിന് അറിയേണ്ടത്.
ഇവിടെ ഇല്ലെന്ന് അമ്മ രേണുക മറുപടി നല്‍കി. സൂരജ് മുഖം പൊത്തി പൊട്ടിക്കരഞ്ഞു. പിന്നാലെ അമ്മയും സഹോദരി സൂര്യയും വിങ്ങിപ്പൊട്ടിയതോടെ പറക്കോട് ശ്രീസൂര്യ വീട്ടില്‍ പൊട്ടിക്കരച്ചിലായി. ഉത്ര വധക്കേസിലെ പ്രതികളായ സൂരജിനെയും പാമ്പുപിടുത്തക്കാരന്‍ സുരേഷിനെയും തെളിവെടുപ്പിനായി പറക്കോട്ടെ വീട്ടില്‍ എത്തിച്ചപ്പോഴാണ് വൈകാരിക രംഗങ്ങള്‍ അരങ്ങേറിയത്. ഇതിനിടെ പൊലീസ് ബലമായി സൂരജിനെ ജീപ്പില്‍ കയറ്റിക്കൊണ്ടുപോയി.
അതേസമയം ഉത്രയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് സൂരജിന് രണ്ടുതവണ പാമ്പുകളെ നല്‍കിയ കല്ലുവാതുക്കല്‍ സ്വദേശി ചാവരുകാവ് സുരേഷിന്റെ മൊഴികളില്‍ വൈരുദ്ധ്യം. സൂരജ് പാമ്പിനെ വാങ്ങിയപ്പോള്‍ പറഞ്ഞ കാരണങ്ങള്‍ സുരേഷ് മാറ്റി മാറ്റിപ്പറയുകയാണ്. ബോധവത്കരണ വിഡീയോ തയ്യാറാക്കാനെന്ന് പറഞ്ഞ് സൂരജ് ആദ്യം അണലിയെ വാങ്ങി. അണലി പെറ്റുപെരുകിയെന്നും അവയെ പികൂടാനെന്നും പറഞ്ഞപ്പോള്‍ മൂര്‍ഖനെയും നല്‍കിയെന്നായിരുന്നു മൊഴി. എന്നാല്‍, പെരുച്ചാഴിയെ പിടിക്കാനാണ് മൂര്‍ഖനെ നല്‍കിയതെന്നാണ് കോടതിയില്‍ ഹാജരാക്കി മടങ്ങുമ്പോള്‍ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ സുരേഷിന്റെ വെളിപ്പെടുത്തല്‍.
Post Your Comments