Latest NewsKeralaNews

പാര്‍ട്ടിയെ വിശ്വസിച്ചാല്‍ സംരക്ഷിക്കും.. ചതിച്ചിട്ട് പോയാല്‍ ദ്രോഹിക്കും..സിപിഎമ്മിന്റെ പാര്‍ട്ടി നയം വ്യക്തമാക്കി പി.കെ.ശശി എം.എല്‍.എ : നിരോധനാജ്ഞ ലംഘിച്ച് പാര്‍ട്ടിയോഗം

പാലക്കാട് : കോവിഡോ ലോക്ഡൗണോ ഒന്നും തങ്ങളെ ബാധിയ്ക്കുന്ന ഒന്നല്ല. നിരോധനാജ്ഞ ലംഘിച്ച് സിപിഎം പാര്‍ട്ടിയോഗം. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഷൊര്‍ണൂര്‍ എംഎല്‍എയുമായ പി.കെ. ശശിയുടെ നേതൃത്വത്തിലാണ് പാര്‍ട്ടിയോഗം സംഘടിപ്പിച്ചിരിക്കുന്നത്.

read also : സംസ്ഥാനത്ത് മദ്യ വിതരണം പുനരാരംഭിച്ചു; ആപ്പില്‍ ആശയക്കുഴപ്പം തുടരുന്നു

പാര്‍ട്ടിയെ വിശ്വസിച്ചാല്‍ സംരക്ഷിക്കുമെന്നും ചതിച്ചിട്ട് പോയാല്‍ ദ്രോഹിക്കുമെന്നതുമാണ് പാര്‍ട്ടി നയമെന്നും പി.കെ.ശശി എം.എല്‍.എ പറഞ്ഞു. കരിമ്പുഴയില്‍ മുസ്ലീം ലീഗില്‍ നിന്നു രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്നവരെ അഭിവാദ്യം ചെയ്യുകയായിരുന്നു . ജില്ലയില്‍ കോവിഡ് രോഗികളുടെ വര്‍ധിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ജില്ലാകളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. നിരോധനാജ്ഞ നിലനില്‍ക്കെയാണ് ആളെക്കൂട്ടിയുളള എംഎല്‍എയുടെ പാര്‍ട്ടിപ്രവര്‍ത്തനം.

കരിമ്പുഴ പഞ്ചായത്ത് പതിനാറാം വാര്‍ഡ് അംഗവും മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ രാധാകൃഷണന്റെ നേതൃത്വത്തില്‍ അന്‍പതു പേര്‍ മുസ്ലീം ലീഗില്‍ നിന്ന് രാജിവെച്ച് കഴിഞ്ഞദിവസം സിപിഎമ്മില്‍ ചേര്‍ന്നിരുന്നു.

കടപ്പാട്
മലയാള മനോരമ

shortlink

Related Articles

Post Your Comments

Related Articles


Back to top button