ചൈന: ഇന്ത്യയില്‍ ഇടപ്പെട്ടതിനു പുറമെ ചൈന നേപ്പാളിലേയ്ക്കും കൈക്കടത്തുന്നു . എവറസ്റ്റിന്റെ ഉയരക്കണക്ക് ശരിയല്ലെന്നാണ് ഇപ്പോള്‍ ചൈനയുടെ കണ്ടെത്തല്‍. അതിനായി ശരിയായ ഉയരം അളക്കാന്‍ ഒരുങ്ങുകയാണ്. മുമ്പ രണ്ട് തവണ അളന്ന് ഉയരം തിട്ടപ്പെടുത്തിയ ചൈനയാണ് വീണ്ടും അളക്കുന്നത്.
ചൈനയുടെ കണക്കില്‍ എവറസ്റ്റിന്റെ ഉയരം നേപ്പാളിന്റെ കണക്കിനേക്കാള്‍ നാല് മീറ്റര്‍ കുറവാണെന്നാണ്. ഇത് സ്ഥിരീകരിക്കാന്‍ ചൈനയുടെ സര്‍വേസംഘം എവറസ്റ്റ് അളക്കുകയാണ്. ടിബറ്റ് വഴിയാണ് സംഘം എവറസ്റ്റിലെത്തിയത്. കണക്ക് പ്രകാരം 8,844.43 മീറ്റര്‍ തന്നെയാണോ എവറസ്റ്റിന്റെ ഉയരമെന്നാണ് സംഘം വിലയിരുത്തുന്നത്.
പ്രകൃതിയെ കുറിച്ചുള്ള മനുഷ്യന്റെ അറിവ് വര്‍ദ്ധിപ്പിക്കുവാനും ശാസ്ത്ര പുരോഗതിക്കുമാണ് ഇങ്ങനെയൊരു ദൗത്യമെന്നാണ് ചൈനീസ് ഭരണം കൂടം വ്യക്തമാക്കുന്നത്.
Post Your Comments