ദോഹ : ഖത്തറില്‍ കോവിഡ് മരണസംഖ്യ തുടര്‍ച്ചയായി വര്‍ധിക്കുന്നു. ഇന്ന് രണ്ടു പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. 75,68 വയസ്സുള്ളവരാണ് മരിച്ചത്. ഇവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. ഇതോടെ രാജ്യത്തെ മരണസംഖ്യ 30 ആയി. 24 മണിക്കൂറിനിടെ 1748 പേര്‍ക്ക് കൂടി ഖത്തറില്‍ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 48,947 ആയി. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികള്‍ തന്നെയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു
അതെ സമയം രോഗം ഭേദമാകുന്നവരുടെ എണ്ണം ഉയര്‍ന്ന നിലയില്‍ തന്നെ തുടരുകയാണ്. 1439 പേരാണ് പുതുതായി രോഗമുക്തരായത്. ഇതോടെ ആകെ അസുഖം ഭേദമായവര്‍ 13,283 ആയി.
Post Your Comments