Latest NewsKeralaIndia

നാടകീയ രംഗങ്ങൾക്കൊടുവിൽ ഉത്രയുടെ കുഞ്ഞിനെ കണ്ടെത്തി, പോലീസ് കർശനമായി നിര്‍ദേശിച്ചതോടെ തിരിച്ചെത്തിച്ചു

അഞ്ചല്‍: ഭര്‍ത്താവ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച്‌ കൊലപ്പെടുത്തിയ അഞ്ചല്‍ സ്വദേശി ഉത്രയുടെ കുഞ്ഞിനെ വീട്ടുകാര്‍ക്ക് ഇതുവരെ വിട്ടുകൊടുത്തില്ല. കുഞ്ഞിനേയും കൊണ്ട് ഉത്രയുടെ ഭര്‍ത്താവ് സുരജിന്റെ അമ്മ മാറിനിന്നതായി സൂചനയുണ്ടായിരുന്നു. കുട്ടിയേയും കൊണ്ട് മുത്തശ്ശി എറണാകുളത്തേക്ക് കൊണ്ടുപോയി എന്നായിരുന്നു സൂരജിന്റെ ബന്ധുക്കള്‍ പറഞ്ഞിരുന്നത്. എന്നാൽ കുട്ടിയെ അടൂരിലുള്ള ബന്ധുവിന്റെ വീട്ടിലായിരുന്നു ഇവർ മാറ്റി നിർത്തിയത്.

പോലീസിന്റെ കർശന നിർദ്ദേശത്തെ തുടർന്ന് ഇവർ കുട്ടിയെ തിരിച്ചെത്തിച്ചു.ഇന്നലെ സൂരജിന്റെ വീട്ടിലും ബന്ധുവീടുകളിലും പോലീസ് തെരച്ചില്‍ നടത്തിയിരുന്നു. കുഞ്ഞിനെ ഏറ്റുവാങ്ങാന്‍ ഉത്രയുടെ അച്ഛനും കുടുംബാംഗങ്ങളും ബന്ധുവീട്ടിലേക്ക് തിരിച്ചു. സൂരജിന്റെ വീട്ടില്‍ നിന്നും മുന്നൂറു മീറ്റര്‍ അകലെയുള്ള ബന്ധുവീട്ടിലായിരുന്നു കുട്ടി. പോലീസ് കര്‍ശന നിലപാട് സ്വീകരിച്ചതോടെ സൂരജിന്റെ പിതാവ് സുരേന്ദ്രന്‍ പോലീസിനൊപ്പം ചെന്ന് കുട്ടിയെ തിരിച്ചുകൊണ്ടുവന്നു.

കുട്ടിയെ ഉത്രയുടെ കുടുംബത്തിന് വിട്ടുകൊടുക്കാന്‍ ഇന്നലെയാണ് ശിശുക്ഷേമസമിതി നിര്‍ദേശം നല്‍കിയത്. ഇതോടെ ഇന്നലെ വൈകിട്ടാണ് അഞ്ചല്‍, അടൂര്‍ സ്‌റ്റേഷനുകളില്‍ നിന്നുള്ള പോലീസുകാര്‍ ഉത്തരവുമായി സൂരജിന്റെ വീട്ടിലെത്തിയപ്പോളാണ് കുഞ്ഞിനെയും മുത്തശ്ശിയേയും കാണ്‍മാനില്ലെന്ന് അറിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button