തളിപ്പറമ്പ്: കണ്ണൂരിൽ യുവമോർച്ച നേതാവിന്റെ വീടിന് നേർക്ക് ബോംബെറിഞ്ഞു. തളിപ്പറമ്പ്: മൊറാഴ പണ്ണേരിയിൽ, യുവമോർച്ച കണ്ണൂർ ജില്ലാ ട്രഷറർ വി. നന്ദകുമാറിന്റെ വീടിന് നേരെ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ആക്രമണം ഉണ്ടായത്. ഈ സമയം നന്ദകുമാർ വീട്ടിലുണ്ടായിരുന്നു. ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവർ പുറത്തിറങ്ങിയെങ്കിലും അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു. വീടിന്റെ മുൻഭാഗത്തെ ഓടുകളും ജനൽ ഗ്ലാസുകളും വരാന്തയിലെ കസേരയും ബോംബേറിൽ തകർന്നു. വിവരമറിഞ്ഞ് തളിപ്പറമ്പ് പോലീസും, ബോംബ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. . സ്ഥലത്ത് പോലീസ് കാവൽ ഏർപ്പെടുത്തി..
Also read : സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കോവിഡ് 19
വീടിന് നേരെയുള്ള ബോംബെറിനു മുൻപ് മുമ്പ് രാത്രി എട്ടോടെ മൊറാഴയ്ക്ക് സമീപം കണ്ണപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ മൊട്ടമ്മലിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ആദർശിന് നേരെ ആക്രമണമുണ്ടായി. ഇയാൾ ചെറുകുന്ന് കോൺവന്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
Post Your Comments