അഞ്ജന കെ. ഹരീഷ് (21) എന്ന ബ്രണ്ണന്‍ കോളജ് വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ദുരൂഹതകള്‍ വര്‍ധിക്കുന്നു. മരിക്കും മുന്‍പ് ഗോവയില്‍ അഞ്ജനയ്ക്കു നേരെ ബലാത്സംഗ ശ്രമം ഉണ്ടായിരുന്നെന്ന് വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം ഒരു ചാനൽ ചർച്ചയിൽ കുട്ടിയുടെ ലീഗൽ കസ്റ്റോഡിയൻ ആയിരുന്ന ഗാർഗിയും ഇത് സമ്മതിച്ചിട്ടുണ്ട്.തന്റെ ഒപ്പമുള്ള ആരുമല്ല ആക്രമിക്കാന്‍ ശ്രമിച്ചതെന്നും ഗാര്‍ഗി വ്യക്തമാക്കിയിരുന്നു. എന്നാൽ അഞ്ജനയ്ക്കു നേരെ ബലാത്സംഗ ശ്രമമുണ്ടായെന്ന വിവരം കൂടി പുറത്തുവരുന്നതോടെ സംഭവത്തില്‍ ദുരൂഹതയേറുകയാണ്.
എന്തുകൊണ്ടാണ് ഇതുവരെ ആരും ഇക്കാര്യം പൊലീസില്‍ അറിയിക്കാതിരുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇക്കാര്യവും ഗോവന്‍ പൊലീസ് അന്വേഷിച്ച് വരികയാണ്.നക്സലൈറ്റുകള്‍ അടക്കമുള്ള ഒരു സംഘം ബ്രെയിന്‍ വാഷ് ചെയ്ത് മദ്യത്തിനും മയക്കുമരുന്നിനും അടിമയാക്കുകയായിരുന്നുന്നെനും അതിനാല്‍ അലന് താഹ കേസിലെന്നപൊലെ ഇവിടെയും എന്‍ഐഎ അന്വേഷണംവേണമെന്നുമാണ് യുവമോര്‍ച്ചയും ഹിന്ദു ഐക്യവേദിയും അടക്കമുള്ള സംഘടനകള്‍ ആവശ്യപ്പെടുന്നത്.
അതേസമയം യുവതിയുടെ മരണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.കെ.സുധാകരന് പറഞ്ഞു. താമസിച്ച റിസോര്‍ട്ടിനു സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് ബന്ധുക്കളെ ഗോവ പൊലീസ് അറിയിച്ചത്. കൂട്ടുകാര്‍ക്കൊപ്പം ഗോവയിലെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ എന്നെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് പറഞ്ഞ് അഞ്ജന വിളിച്ചിരുന്നുവെന്ന് അമ്മ മിനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇവിടെയുള്ളവരൊന്നും ശരിയല്ല, എന്നെ എങ്ങനെയെങ്കിലും ഇവിടെ നിന്ന് രക്ഷിക്കണം എന്നാണ് അവള് പറഞ്ഞത്. എന്നാല്‍ ലോക്ഡൗണ്‍ ആയതിനാല്‍ അവള്‍ക്കു തിരികെ വരാന്‍ പറ്റാത്ത അവസ്ഥയായിരുന്നുവെന്നും അമ്മ പറഞ്ഞു.കൂടാതെ അഞ്ജനയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി ബലാത്സംഗത്തിന് ഇരയായതായും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ മകളുടേത് കൊലപാതകമാണെന്നാണ് മാതാവ് മിനി പറയുന്നത്.
Post Your Comments