
ദോഹ : ഖത്തറില്‍ കോവിഡ് 19 സുഖപ്പെടുന്നവരുടെ എണ്ണത്തില്‍ വര്‍ധന. ഇന്ന് 1751 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 1193 പേര്‍ക്കാണ് പുതുതായി രോഗം ഭേദമായത്. ഇതോടെ ആകെ രോഗവിമുക്തി നേടിയവര്‍ പതിനായിരം പിന്നിട്ടു. ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 45,465 ആണ്.
അതേസമയം ഇന്ന് ഖത്തറില്‍ കോവിഡ് രോഗം മൂലം മരണപ്പെട്ടത് 3 -പേരാണ്. 52,62,65 വയസ്സുള്ളവരാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 26 ആയി. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികള്‍ തന്നെയാണ്. പുതുതായി 295 പേരെ കൂടി വിവിധ ആശുപത്രികളിലേക്ക് മാറ്റി. മൊത്തം 202 പേരാണ് നിലവില്‍ അത്യാഹിത വിഭാഗത്തില്‍ കഴിയുന്നത്.
Post Your Comments