KeralaLatest NewsIndia

കൊവിഡ് രോഗചികിത്സയെ കുറിച്ചും രോഗവ്യാപനത്തെ കുറിച്ചും കേരള സര്‍ക്കാര്‍ മറച്ചുവയ്ക്കുന്നതായി ഐഎംഎ

രോഗവുമായി ബന്ധപ്പെട്ട ഒരു പഠനവും സംസ്ഥാനത്ത് നടക്കുന്നില്ലെന്നും രോഗ ചികിത്സയെ കുറിച്ചും ഐഎംഎ ആരോപണമുന്നയിക്കുന്നു.

ന്യൂഡല്‍ഹി: കൊവിഡ് രോഗവ്യാപനത്തെ കുറിച്ചുള്ള വിവരങ്ങള്‍ കേരള സര്‍ക്കാര്‍ മറച്ചുവയ്ക്കുന്നുവെന്ന ആരോപണവുമായി ഐഎംഎയുടെ കത്ത്. രോഗവുമായി ബന്ധപ്പെട്ട ഒരു പഠനവും സംസ്ഥാനത്ത് നടക്കുന്നില്ലെന്നും രോഗ ചികിത്സയെ കുറിച്ചും ഐഎംഎ ആരോപണമുന്നയിക്കുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരുടെ എണ്ണം നിയന്ത്രിക്കണമെന്നും ഐഎംഎ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു.

കൊവിഡ് നിര്‍ണ്ണായകഘട്ടത്തിലൂടെ കടന്നുപോകുന്നത്. ഹോട്ട്സ്പോട്ടുകളില്‍ നിന്നുളളവരുടെ തിരിച്ചുവരവ് നിയന്ത്രിക്കണം. വീട്ടിലെ നിരീക്ഷണത്തില്‍ പിഴവുണ്ടായാല്‍ സമൂഹവ്യാപനത്തിന് വഴിവെയ്ക്കും. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ തന്നെ നിര്‍ബന്ധിത നിരീക്ഷണം ഉറപ്പാക്കണം. പരിശോധനകളുടെ എണ്ണം കൂട്ടണം. സ്വകാര്യലാബുകളിലും പരിശോധന സൗകര്യം കൂട്ടണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു.തീവ്ര ബാധിത മേഖലകളില്‍ നിന്ന് വരുന്നതിന് നിയന്ത്രണം ഏ‍‌ര്‍പ്പെടുത്തണം.

ചികിത്സാരീതികള്‍, രോഗികളുടെ വിവരങ്ങള്‍, രോഗവ്യാപനം എന്നീ വിവരങ്ങള്‍ പല തവണ ഐഎംഎ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല, ഇത്തരം വിവരങ്ങള്‍ സംസ്ഥാനത്തെ ഡോക്ടര്‍ സമൂഹത്തിന് ലഭ്യമാക്കണം, സര്‍ക്കാര്‍ തന്നെ ഇക്കാര്യത്തില്‍ വിശദമായ പഠനം നടത്തണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു.വീട്ടിലെ നിരീക്ഷണത്തില്‍ പാളിച്ചയുണ്ടെന്നും സര്‍ക്കാര്‍ നിരീക്ഷണം ഉറപ്പാക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുന്നതില്‍ ആശങ്കയുണ്ടെന്നും ഐഎംഎ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button