
കാലടി: സിനിമാ ഷൂട്ടിങ്ങ് സെറ്റ് പൊളിച്ചതുമായി സംഘപരിവാർ സംഘടനകൾക്ക് യാതൊരു ബന്ധവുമില്ലെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബു. കാലടി ശിവരാത്രി മണപ്പുറത്ത് താൽക്കാലികമായി കെട്ടിയ മിന്നല്‍ മുരളി സിനിമയുടെ സെറ്റ് തകർത്തത് ക്വട്ടേഷൻ സംഘത്തിൽ പെട്ടവരാണെന്നാണ് കാലടിക്കാർ പറഞ്ഞത്. പൊളിക്കാനായിരുന്നെങ്കിൽ സംഘപരിവാരത്തിന് ക്വട്ടേഷൻ സംഘത്തിൻ്റെ സഹായം ആവശ്യമില്ലെന്നും ആർ വി ബാബു വ്യക്തമാക്കി.
ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബുവിന്റെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
കാലടി ശിവരാത്രി മണപ്പുറത്ത് താൽക്കാലികമായി കെട്ടിയ സിനിമാ ഷൂട്ടിങ്ങ് സെറ്റ് പൊളിച്ചതുമായി സംഘപരിവാർ സംഘടനകൾക്ക് യാതൊരു ബന്ധവുമില്ല. കഴിഞ്ഞ 73 വർഷമായി പെരിയാറിൻ്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന മണൽ തിട്ടയിലാണ് ശിവരാത്രി ആഘോഷം നടക്കുന്നത്. ചെറിയ ഒരു ക്ഷേത്രവും അവിടെ യുണ്ട്. ശിവരാത്രി ആഘോഷസമിതി എന്ന ഒരു രജിസ്ട്രഡ് സംഘടനയുടെ നേതത്വത്തിലാണ് ശിവരാത്രി ആഘോഷം നടത്തുന്നത് .പഞ്ചായത്തിൻ്റെ അനുമതിയോടെ ശിവരാത്രിക്ക് ഭക്ത ജനങ്ങൾക്ക് വേണ്ടി താൽക്കാലിക പാലവും കെട്ടാറുണ്ട്. എല്ലാ വർഷവും ആയിരങ്ങൾ ശിവരാത്രി നാളിൽ ബലി തർപ്പണത്തിന് എത്തിച്ചേരാറുമുണ്ട്.
ശിവരാത്രി ആഘോഷസമിതിയുടെ അനുമതിയോടെയാണ് സിനിമാ ഷൂട്ടിങ്ങിനായി അവിടെ താൽക്കാലിക സെറ്റ് തീർത്തത് .അവരുമായി ഒരു എഗ്രിമെൻറും ഉണ്ട് .എന്നാൽ ലോക് ഡൗൺ വന്നതോടെ ഷൂട്ടിങ്ങ് പൂർത്തികരിക്കാനായില്ല .ആഘോഷസമിതി പ്രസിഡൻ്റും VHp പ്രഖണ്ഡ് പ്രസിഡൻ്റുമായ സുബിൻ കുമാറിനോട് തിങ്കൾ ,ചൊവ്വ ദിവസങ്ങളിലായി (ഇന്നും, നാളെയും) സെറ്റ് പൊളിച്ച് നീക്കാമെന്ന് സിനിമാക്കാർ പറഞ്ഞിരുന്നു. .എന്നാൽ ഒരു കൂട്ടം ആളുകൾ (ക്വട്ടേഷൻ സംഘത്തിൽ പെട്ടവരാണെന്നാണ് കാലടിക്കാർ പറഞ്ഞത്) അതിക്രമം കാണിച്ചതിൽ സംഘപരിവാർ സംഘടനകൾക്ക് ഒരു ബന്ധവുമില്ല .
അങ്ങനെ പൊളിക്കണ്ടതാണെങ്കിൽ പൊളിച്ചു കളയാൻ സംഘപരിവാരത്തിന് ക്വട്ടേഷൻ സംഘത്തിൻ്റെ സഹായവും വേണ്ട .ആലുവ ശിവരാത്രി മണപ്പുറത്തെ SDPI കെട്ടിയ ടിപ്പുവിൻ്റെ സ്തൂപവും കൊടിയും കളഞ്ഞവർക്ക് ഇത് കളയാനും മറ്റാരുടേയും സഹായം വേണ്ടതില്ല.
Post Your Comments