Latest NewsIndiaNews

പൗരത്വ നിയമത്തെ മറയാക്കി കലാപത്തിന് നേതൃത്വം നല്‍കിയ വനിതാ ആക്ടിവിസറ്റുകള്‍ അറസ്റ്റിൽ

ഇവര്‍ ജെന്‍എന്‍യു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ്

ഡല്‍ഹി: പൗരത്വ നിയമത്തെ മറയാക്കി കലാപത്തിന് നേതൃത്വം നല്‍കിയ വനിതാ ആക്ടിവിസറ്റുകള്‍ അറസ്റ്റിൽ. ഡല്‍ഹിയിലെ ജാഫ്രാബാദില്‍ കലാപത്തിന് നേതൃത്വം നല്‍കിയ രണ്ട് വനിതാ ആക്ടിവിസറ്റുകള്‍ ആണ് പിടിയിലായത്. പിഞ് തോഡ് എന്ന ആക്റ്റിവിസ്റ്റ് സംഘടനാ നേതാക്കളായ നടാഷ, ദേവാംഗന എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്‌. ഇവര്‍ ജെന്‍എന്‍യു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ്.

ജെഎന്‍യുവിലെ സെന്റ്‌റര്‍ ഫോര്‍ വുമണ്‍ സ്റ്റഡീസിലെ എംഫില്‍ വിദ്യാര്‍ത്ഥിനിയാണ് ദേവാംഗന. സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയാണ് നടാഷ. 2015 ല്‍ രൂപം കൊണ്ട പിഞ്ച് തോഡ് എന്ന ആക്റ്റിവിസ്റ്റ് സംഘടനയുടെ സ്ഥാപക നേതാക്കളാണ് ഇരുവരും. ഫെബ്രുവരി 23, 24 തിയതികളില്‍ ജാഫ്രബാദ് മെട്രോ സ്റ്റേഷന്‍ പരിസരത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ എന്ന പേരില്‍ ഇവര്‍ കലാപം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.

ALSO READ: ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടും ഒരു വര്‍ഷമോ അതില്‍ കൂടുതലോ ഉപയോഗിക്കാത്തവർക്ക് എട്ടിന്റെ പണിയുമായി നെറ്റ്ഫ്ലിക്സ്

കലാപത്തിന് ആഹ്വാനം ചെയ്തതുമായി ബന്ധപ്പെട്ട് ജാമിയ മിലിയ വിദ്യാര്‍ത്ഥികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മീരാന്‍ ഹൈദര്‍, സഫൂറ സര്‍ഗാര്‍, ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവരാണ് അറസ്റ്റിലായത്. ജാമിയ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രസിഡന്റ് ഷിഫാ ഉ റഹ്മാനും അറസ്റ്റിലായിട്ടുണ്ട്. ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button