Latest NewsNewsGulfQatar

ഖത്തറില്‍ കോവിഡ് മരണം 23 ആയി; ഇന്ന് മരിച്ചത് രണ്ട് പേര്‍

ദോഹ : ഖത്തറില്‍ ഇന്ന് കോവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു. 66,53 വയസ്സുള്ള വ്യക്തികളാണ് മരിച്ചത്. എന്നാൽ ഇവർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. ഇതോടെ ഖത്തറില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 23 ആയി ഉയർന്നിരിക്കുകയാണ്.

പുതുതായി 1501 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ കൂടുതൽ പേരും പ്രവാസികളാണെന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.‌ ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 43,714 ആയി. അതേസമയം 657 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായിരിക്കുന്നത്. ആകെ അസുഖം ഭേദമായവര്‍ 9170 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button