KeralaLatest NewsNews

കണ്ണൂരിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 17 കാരൻ മരിച്ചു

കണ്ണൂർ : ചെന്നൈയിൽ നിന്നെത്തി കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പതിനേഴ് വയസുകാരൻ മരിച്ചു. മാടായി സ്വദേശി റിബിൻ ബാബുവാണ് മരിച്ചത്.

മസ്തിഷ്ക അണുബാധയാണ് മരണകാരണമെന്നാണ് പരിയാരം മെഡിക്കൽ കോളേജ് അധികൃതർ പറയുന്നത്.  കടുത്ത പനിയും തലവേദനയും ഉണ്ടായതിനെത്തുടർന്ന് ബുധനാഴ്ചയാണ് റിബിനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. റിബിന്റെ ആദ്യ കൊവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. എന്നാൽ
മുൻകരുതലിന്റെ ഭാഗമായി സ്രവ പരിശോധന വീണ്ടും നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button