Latest NewsNewsIndiaTechnology

ഡാര്‍ക്ക് വെബ്ബില്‍ കോടികണക്കിന് ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ സൗജന്യമായി നല്‍കുന്നുവെന്ന കണ്ടെത്തലുമായി സൈബര്‍ സുരക്ഷാ സ്ഥാപനം

ന്യൂ ഡൽഹി : ഡാര്‍ക്ക് വെബ്ബില്‍ കോടികണക്കിന് ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ സൗജന്യമായി നല്‍കുന്നുവെന്ന കണ്ടെത്തലുമായി സൈബര്‍ സുരക്ഷാ സ്ഥാപനം. 2.9 കോടി ഉദ്യോഗാര്‍ത്ഥികളുടെ വ്യക്തിവിവരങ്ങളാണ് ഡീപ്പ് വെബില്‍ സൗജന്യമായി ലഭ്യമാക്കിയിരിക്കുന്നതെന്നാണ് സൈബിള്‍ കണ്ടെത്തിയിരിക്കുന്നത്.

Also read : കാത്തിരിപ്പുകൾക്കൊടുവിൽ,എംഐ ബാന്‍ഡ് 5 ഇന്ത്യൻ വിപണിയിൽ എത്തിക്കാനൊരുങ്ങി ഷവോമി

ഇമെയില്‍, ഫോണ്‍ നമ്പര്‍, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ അനുഭവ പരിചയം, മേല്‍വിലാസം ഉള്‍പ്പടെയുള്ള 2.3 ജിബി വലിപ്പമുള്ള ഫയലാണ് നല്‍കുന്നത്. സ്‌ക്രീന്‍ ഷോട്ടും സൈബിള്‍ പങ്കുവെച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികളുടെ റെസ്യൂമേ ശേഖരിക്കുന്ന ഏതെങ്കിലും ഏജന്‍സികളില്‍ നിന്നും ആയിരിക്കാം ഈ വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് സൈബിളിന്റെ വിലയിരുത്തൽ, ഇന്ത്യയിലെ പല മുന്നിര തൊഴില്‍ വെബ്‌സൈറ്റുകളുടെ പേരുകളിലുള്ള ഫോള്‍ഡറുകളും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു.

പലവിധ തട്ടിപ്പുകള്‍ക്കും കോര്‍പ്പറേറ്റ് ചാരവൃത്തിക്കും വേണ്ടി ഈ വ്യക്തി വിവരങ്ങള്‍ ഉപയോഗിക്കപ്പെടാനിടയുണ്ടെന്നും ഈ വിവരങ്ങളുടെ ഉറവിടം കണ്ടെത്താന്‍ സ്വന്തം നിലയില്‍ അന്വേഷണം നടത്തുകയാണെന്നും സൈബിള്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button