റിയാദ്: പ്രവാസി യുവാവ് താമസസ്ഥലത്ത് കുഴഞ്ഞുവീണുമരിച്ചു . രാവിലെ ഛര്‍ദ്ദിലും ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കള്‍. സൗദി അറേബ്യയിലാണ് പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചത്. ഖസിം പ്രവിശ്യയിലെ ഉനൈസയില്‍ മലപ്പുറം പാലപ്പെട്ടി കുന്നത്തുവളപ്പില്‍ മുഹമ്മദ്, ഫാത്തിമ ദമ്പതികളുടെ മകന്‍ ഇക്ബാല്‍ കോര്‍മത്ത് (38) ആണ് താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. ഉനൈസയിലെ ഫാക്രിയ എന്ന സ്ഥലത്താണ് ഇദ്ദേഹം താമസിച്ചിരുന്നത്. ഇവിടെ തുര്‍ക്കിഷ് ഹോട്ടലില്‍ പാചകക്കാരനായിരുന്നു.
Read also : കോവിഡ്-19 ; ദുബായിൽ പയ്യന്നൂര്‍ സ്വദേശി മരിച്ചു
കര്‍ഫ്യൂവിനെ തുടര്‍ന്ന് രണ്ടു മാസമായി ഹോട്ടല്‍ അടച്ചിരിക്കുകയാണ്. ജോലിയില്ലാതെ താമസസ്ഥലത്ത് കഴിയുകയായിരുന്നു. രാവിലെ ഛര്‍ദ്ദി ഉണ്ടാവുകയും വൈകിട്ടോടെ കൂടുതല്‍ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് ശ്വാസതടസം അനുഭവപ്പെട്ടതായും സുഹൃത്തുക്കള്‍ പറയുന്നു. 12 വര്‍ഷമായി പ്രവാസിയാണ്. ആറുമാസം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്.
Post Your Comments