ദോഹ : ഖത്തറില്‍ കോവിഡ് രോഗബാധ മൂലം ഒരു മരണം കൂടി. 62 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. നേരത്തെ തന്നെ ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ ഇദ്ദേഹത്തിനുണ്ടായിരുന്നുവെന്നും കോവിഡ് കൂടി ബാധിച്ചതോടെ അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളാവുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡിനെ തുടര്‍ന്നുള്ള ആകെ മരണം പതിനാറായി.
അതേസമയം രോഗം ഭേദമാകുന്നവരുടെ എണ്ണത്തിൽ ഖത്തറില്‍ വർധനവുണ്ടെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്. ഇന്ന് 1,491 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചപ്പോൾ 966 പേക്കാണ് ഇന്ന് രോഗവിമുക്തി നേടിയത് . ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
പുതിയ കണക്കുകള്‍ പ്രകാരം 37097 പേര്‍ക്കാണ് ഖത്തറില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 6600 പേര്‍ക്ക് കൊറോണ സുഖപ്പെട്ടു. 24 മണിക്കൂറിനിടെ 4255 പേര്‍ക്ക് കൊറോണ പരിശോധന നടത്തി. മൊത്തം പരിശോധന നടത്തിയവരുടെ എണ്ണം 1,70,437 ആയി. 30,481 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ ഉള്ളത്. ഇതില്‍ 172 പേര്‍ ഗുരുതരാവസ്ഥയില്‍ ഐസിയുവിലാണ്.
Post Your Comments