ദോഹ : ഖത്തറിൽ ഒരു പ്രവാസി കൂടി കോവിഡ് ബാധിച്ച് മരിച്ചു. 62 കാരനായ പ്രവാസിയാണ് ബുധനാഴ്ച മരണമടഞ്ഞത്. വിട്ടുമാറാത്ത മറ്റ് രോഗങ്ങള്‍ കൂടിയുള്ള വ്യക്തിയാണു മരിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,255 പേരില്‍ നടത്തിയ പരിശോധനയില്‍ 1,491 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16ഉം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 37,097ഉം ആയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗ മുക്തി നേടിയവരുടെ എണ്ണം 6,600 ആയി ഉയര്‍ന്നു. 30,481പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 172 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ഇതുവരെ കോവിഡ് പരിശോധനക്ക് വിധേയമാകുന്നവരുടെ 1,70,437ലെത്തി.
Post Your Comments