Latest NewsNewsInternational

വേഗതയേറിയതും ചെലവുകുറഞ്ഞതുമായ കോവിഡ് പരിശോധനാ കിറ്റുമായി അര്‍ജന്റീന

സാന്റിയാഗോ : വേഗതയേറിയതും ചെലവുകുറഞ്ഞതുമായ കൊറോണ വൈറസ് പരിശോധനാ സംവിധാനം അര്‍ജന്റീനയിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചതായി റിപ്പോർട്ട്. ‘നിയോകിറ്റ്-കോവിഡ്- 19’ എന്ന് വിളിക്കുന്ന പുതിയ പരിശോധനാ സംവിധാനം വഴി രണ്ട് മണിക്കൂറിനുള്ളില്‍ വൈറസിനെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

”ഇതിന് ചെലവ് വളരെ കുറവാണ്. ഏകദേശം എട്ട് ഡോളര്‍. സമയത്തിന്റെ കാര്യത്തിലും കൈകാര്യം ചെയ്യുന്ന രീതിയിലും ഇത് ലളിതമാണ്. വ്യാപക പരിശോധനക്കായി ഉപയോഗിക്കാന്‍ സാധിക്കും”. – വാര്‍ത്താ ഏജന്‍സിസായ റോയിറ്റേഴ്‌സിനോട് പാബ്ലോ കാസ ഫൗണ്ടേഷനിലെ ശാസ്ത്രജ്ഞൻ സാന്റിയാഗോ വെര്‍ബജ് പറഞ്ഞു. ഇതില്‍ മറ്റ് രാജ്യങ്ങള്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അയല്‍ രാജ്യങ്ങള്‍ക്ക് മാത്രമല്ല, മറ്റ് രാജ്യങ്ങള്‍ക്കും ഇത് വിതരണം ചെയ്യാന്‍ തയ്യാറാണെന്ന് അര്‍ജന്റീനയിലെ ശാസ്ത്ര, സാങ്കേതിക മന്ത്രി റോബര്‍ട്ടോ സാല്‍വാരെസ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button