തിരുവനന്തപുരം ജൂണ്‍ 2 വരെ കേരളത്തില്‍ എത്തുന്നത് 6530 പ്രവാസികളാണെന്ന സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. വിദേശ രാജ്യങ്ങളില്‍ നിന്നു വിമാനത്തിലും കപ്പലിലുമായി ഇതുവരെ 5,815 പേര്‍ നാട്ടിലെത്തി. ജൂണ്‍ 2 വരെ 38 വിമാനങ്ങള്‍ കേരളത്തിലേക്കുണ്ടാകും. യുഎഇയില്‍ നിന്ന് 8, ഒമാന്‍ 6, സൗദി 4, ഖത്തര്‍ 3, കുവൈത്ത് 2 എന്നിങ്ങനെയാണു വിമാനങ്ങള്‍ എത്തുക. ബഹ്‌റൈന്‍, ഫിലിപ്പീന്‍സ്, മലേഷ്യ, യുകെ, യുഎസ്, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, ഇന്തൊനീഷ്യ, അര്‍മീനിയ, തജിക്കിസ്ഥാന്‍, യുക്രെയ്ന്‍, അയര്‍ലന്‍ഡ്, ഇറ്റലി, റഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഓരോ വിമാനം വീതവും കേരളത്തിലെത്തും. 6530 യാത്രക്കാരാണ് ആകെ എത്തുക..
read also : പ്രവാസികള്‍ക്ക് സ്വര്‍ണപ്പണയ വായ്പ നല്‍കാന്‍ കെഎസ്എഫ്ഇ : പദ്ധതി വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
അതേസമയം,ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ ഡല്‍ഹി-തിരുവനന്തപുരം പ്രത്യേക ട്രെയിന്‍ ഡല്‍ഹിയില്‍ നിന്നു നാളെ പുറപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഞ്ചാബ്, കര്‍ണാടക, തെലങ്കാന, ആന്ധ്ര, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, യുപി, ജാര്‍ഖണ്ഡ്, ഒഡീഷ, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നു പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്താനുളള നടപടി അന്തിമഘട്ടത്തിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു
Post Your Comments