താനൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.എം. നേതാക്കളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനു മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ താനൂര്‍ പോലീസ് കേസെടുത്തു.രാഷ്ടീയസ്പര്ധയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ വ്യാജ പ്രചാരണം നടത്തിയതിന് ഐ.പി.സി. 153, കെ.പി.ഒ. 120 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് എസ്.എച്ച്.ഒ: പി. പ്രമോദ് പറഞ്ഞു.
കരിങ്കപ്പാറ സ്വദേശിയും യൂത്ത് ലീഗ് ഒഴൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായ തൊട്ടിയില്‍ സെയ്തലവി, ലീഗ് പ്രവര്ത്തകന് മണലിപ്പുഴ സ്വദേശി നാസര്‍ വടാട്ട്, കരിങ്കപ്പാറ സ്വദേശി റാസിം റഹ്മാന് കോയ എന്നിവര്‍ക്കും അറയ്ക്കല്‍ അബു എന്ന ഫെയ്സ് ബുക്ക് പേജിനും എതിരേയാണ് സി.പി.എം. പ്രവര്ത്തകന് കൊളക്കാട്ടില് ശശി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്.
Post Your Comments