തൃശൂർ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹം നടത്താനുള്ള തീരുമാനം പിന്‍വലിച്ചതായി ദേവസ്വം ചെയര്മാന്. സാമൂഹിക അകലം പാലിച്ചുകൊണ്ട് വിവാഹം നടത്താൻ സാധിക്കുമോ എന്ന കാര്യത്തിൽ തർക്കം ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം പിന്‍വലിച്ചത്.
ലോക്ക്ഡൗണില്‍ ഇളവുകള്‍ വന്നതോടെ ഗുരുവായൂര്‍ ക്ഷേത്രത്തിന് പുറത്ത് നിയന്ത്രണങ്ങളോടെ വിവാഹചടങ്ങുകള്‍ നടത്താമെന്ന് നേരത്തെ ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നു. 21 മുതല്‍ ചടങ്ങുകള്‍ നടത്താന്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ലോക്ക് ഡൗൺ ഇളവുകൾ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ വിശദീകരണം ഉണ്ടാകും. ഇതിന് ശേഷം നിലപാട് അറിയിക്കുമെന്നാണ് ദേവസ്വം ചെയർമാൻ വ്യക്തമാക്കി.
Post Your Comments