Latest NewsNewsInternational

ഇറ്റലിയെയും സ്പെയിനെയും മറികടന്ന് കോവിഡ് വ്യാപനത്തിൽ ബ്രസീൽ മുന്നിൽ; രോഗികളുടെ കണക്കുകളിൽ ആശങ്ക

റിയോ ഡി ജനീറോ: ഇറ്റലിയയെും സ്പെയിനെയും മറികടന്ന് കോവിഡ് വ്യാപനത്തിൽ ബ്രസീൽ മുന്നിൽ. ബ്രസീലില്‍ ഉയരുന്ന രോഗികളുടെ കണക്കുകള്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ്. യൂറോപ്യന്‍ രാജ്യങ്ങളായ ഇറ്റലിയയെും സ്പെയിനെയും മറികടന്ന ബ്രസീല്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണത്തില്‍ ഇപ്പോള്‍ നാലാമത് എത്തിയിരിക്കുകയാണ്.

ആരോഗ്യ സംവിധാനം തന്നെ തകര്‍ന്നു പോയേക്കാമെന്നാണ് ബ്രസീലിലെ ഏറ്റവും ജനസംഖ്യ കൂടിയ നഗരമായ സാവോ പോളോയുടെ മേയര്‍ ബര്‍ണോ കൊവാസ് മുന്നറിയിപ്പ് നല്‍കിയത്. അധികൃതര്‍ ശനിയാഴ്ച നല്‍കിയ കണക്ക് പ്രകാരം 24 മണിക്കൂറില്‍ 14,919 പുതിയ കേസുകളാണ് ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 241,080 പേര്‍ക്കാണ് ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ കൊവിഡ് ബാധിച്ചത്. ഇന്നലെ മാത്രം 7,938 പേര്‍ക്ക് ബ്രസീലില്‍ കൊവി‍ഡ് സ്ഥിരീകരിച്ചു. 16,118 പേരാണ് ഇതുവരെ രാജ്യത്ത് വൈറസ് ബാധ മൂലം മരണപ്പെട്ടത്.

485 പേര്‍ക്ക് ഇന്നലെ മാത്രം ജീവന്‍ നഷ്ടമായി. പരിശോധന വളരെ കുറവ് മാത്രം നടക്കുന്ന രാജ്യമാണ് ബ്രസീലെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതുകൊണ്ട് രാജ്യത്തെ ശരിയായ കണക്കുകള്‍ ഇതിലും കൂടതലായിരിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

നഗരത്തിലെ പൊതു ആശുപത്രികളിലെ 90 ശതമാനം അടിയന്തര കിടക്കകളും കൊവിഡ് രോഗികളെ കൊണ്ട് നിറഞ്ഞുവെന്നും കേസുകള്‍ കൂടിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രി സംവിധാനങ്ങള്‍ തകരുന്നതിന് മുമ്പ് കടുത്ത നിയന്ത്രണങ്ങളുമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനെ കുറിച്ച് സ്റ്റേറ്റ് ഗവര്‍ണറുമായി സംസാരിക്കുകയാണെന്നും കൊവാസ് കൂട്ടിച്ചേര്‍ത്തു. എഎഫ്പിയുടെ റിപ്പോര്‍ട്ട് പ്രകാരം ആശുപത്രികളില്‍ കഴിയുന്നവരുടെ പരിശോധന മാത്രമാണ് ബ്രസീല്‍ നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button