ദോഹ : ഖത്തറില്‍ കൊറോണ രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. പുതുതായി 1632 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 32,604 ആയി. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികള്‍ തന്നെയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം 582 പേര്‍ക്ക് കൂടി ഇന്ന് രോഗം ഭേദമായി. ഒറ്റ ദിനം ഏറ്റവും കൂടുതല്‍ പേര്‍ രോഗമുക്തി നേടിയ ദിവസം കൂടിയാണിത്. ഇതോടെ ആകെ അസുഖം ഭേദമായവര്‍ 4370 ആയി. ആകെ 1421 പേരാണ് കാര്യമായ രോഗാവസ്ഥയുള്ളതിനെ തുടര്‍ന്ന് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 165 പേര്‍ അത്യാഹിത വിഭാഗത്തിലാണ് കഴിയുന്നത്.
Post Your Comments