Latest NewsSaudi ArabiaNewsGulf

കോവിഡ് : സൗദിയിൽ ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളികൂടി മരണപ്പെട്ടു

റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളികൂടി മരണപ്പെട്ടു. അഞ്ച് വര്‍ഷമായി സൗദിയില്‍ സിസിസി എന്ന കമ്പനിയില്‍ ഡ്രൈവിങ് ട്രെയിനറായി ജോലി ചെയ്യുകയായിരുന്ന കൊല്ലം അഞ്ചല്‍ ഇടമുളക്കല്‍ ആതിര ഭവനില്‍ മധുസൂദനന്‍ പിള്ള (61) ആണ് റിയാദിലെ ആശുപത്രിയില്‍ ശനിയാ രാത്രി എട്ടിനു മരിച്ചത്. പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ഈ മാസം മൂന്നിന് കോവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലും പിന്നീട് വെന്റിലേറ്ററിലുമായിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സൗദിയില്‍ വരുന്നതിന് മുമ്പ് ദുബായിലും കുവൈത്തിലുമായി 25 വര്‍ഷം ഇദ്ദേഹം ജോലി ചെയ്തിരുന്നു. മാതാവ്: പത്മാക്ഷിയമ്മ, ഭാര്യ: രമ മണി. മകള്‍: ആതിര. മരുമകന്‍: വിഷ്ണു. ഇതോടെ സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 13 ആയി.

Also read : സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു

യുഎഇയിൽ രണ്ടു മലയാളികൾ കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു. ആലപ്പുഴ കറ്റാനം ഭരണക്കാവ് കട്ടച്ചിറ ശ്രീരാഗത്തിൽ ആർ. കൃഷ്ണപിള്ള(61)യാണ് യുഎഇയിൽ മരിച്ച ഒരു മലയാളി. ഇന്നലെ രാത്രിയാണ് കോവിഡ് പരിശോധനാ ഫലം പുറത്തു വന്നത്. ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 79 ആയി.

കോവിഡ് ബാധിച്ച് അബുദാബിയില്‍ ഒരു മലയാളി കൂടി മരിച്ചു. ബനിയാസില്‍ ഗ്രോസറി നടത്തുന്ന മടിക്കൈ സ്വദേശി സി. കുഞ്ഞാമുവാണ് (53) ഇന്നലെ രാത്രി 12 മണിയോടെ മരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു ദിവസമായി മഫ്‌റഖ് ആശുപത്രി വെന്റിലേറ്ററിലായിരുന്നു. കുഞ്ഞാമു കടയുടെ ലൈസന്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടു മാസം മുമ്പാണ് അബുദാബിയിലേക്ക് പോയത്. പനിയെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button