Latest NewsNewsBusiness

സ്വർണ വിലയിൽ ‘റോക്കറ്റ്’ കുതിപ്പ്; ഇന്ന് മാത്രം വർധിച്ചത് 400 രൂപ

കൊച്ചി : സ്വര്‍ണ വില സര്‍വ്വകാല റെക്കോര്‍ഡിലേക്ക് ലേക്ക് കുതിച്ചുയരുകയാണ്. ഇന്ന് മാത്രം പവന് വർധിച്ചത് 400 രൂപ. ഇതോടെ ഒരു പവന്റെ വില 34,800 രൂപ ആയി ഉയർന്നു. ഗ്രാമിന് 4350 രൂപയാണ്. 34,400 രൂപയായിരുന്നു ഒരു പവന് ഇന്നലത്തെ വില.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ആഗോള സാമ്പത്തിക മേഖലയിലെ പ്രത്യാഘാതങ്ങളാണ് സ്വര്‍ണത്തിന്റെ വില ഉയരാന്‍ കാരണം. അതേസമയം സംസ്ഥാനത്ത് ചെറിയ സ്വര്‍ണകടകള്‍ തുറന്നെങ്കിലും വാങ്ങാനെത്തുന്നവരുടെ എണ്ണം കുറവാണെന്ന് ജ്വല്ലറി ഉടമകള്‍ പറയുന്നത്. സ്വര്‍ണത്തിൻറ ഉയര്‍ന്ന വിലയും സാമ്പത്തിക പ്രതിസന്ധിയുമാണ് ഉപഭോക്താക്കളെ അകറ്റുന്നതെന്നും ജ്വല്ലറി ഉടമകൾ പറയുന്നു.

shortlink

Post Your Comments


Back to top button