KeralaLatest NewsNews

രണ്ടാംഘട്ട ഒഴിപ്പിക്കല്‍ ദൗത്യത്തിന്‍റെ ഭാഗമായി ഐ.എന്‍.എസ് ജലശ്വ വീണ്ടും മാലിദ്വീപിലേക്ക്

കൊച്ചി: രണ്ടാംഘട്ട ഒഴിപ്പിക്കല്‍ ദൗത്യത്തിന്‍റെ ഭാഗമായി നാവികസേനാ കപ്പല്‍ ഐ.എന്‍.എസ് ജലശ്വ വീണ്ടും മാലിദ്വീപിലേക്ക് തിരിച്ചു. മാലിദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് ഈ വാർത്ത അറിയിച്ചത്. വെള്ളിയാഴ്ച കപ്പല്‍ മാലിയില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര പുറപ്പെടും. ആദ്യഘട്ട ദൗത്യത്തിന്‍റെ ഭാഗമായി മെയ് 10ന് ഐ.എന്‍.എസ് ജലശ്വ 698 പേരെ കൊച്ചിയില്‍ എത്തിച്ചിരുന്നു. കൂടാതെ മാലിദ്വീപില്‍ നിന്ന് 202 ഇന്ത്യന്‍ പൗരന്മാരുമായി നാവികസേനയുടെ മറ്റൊരു കപ്പല്‍ ഐ.എന്‍.എസ് മഗര്‍ ചൊവ്വാഴ്ച കൊച്ചിയിലെത്തിരുന്നു.

shortlink

Post Your Comments


Back to top button