തിരുവനന്തപുരം: കോവിഡ് ആര്‍ക്കും പിടിപെടാമെന്നും എംപിയും എംഎല്‍എയുമായാല്‍ രോഗം വരാതിരിക്കില്ലെന്നും മന്ത്രി ഇ പി ജയരാജന്‍. ഒരു ജനപ്രതിനിധിയും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കരുതെന്നും മന്ത്രി പറഞ്ഞു. വാളയാറില്‍ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ നടത്തിയ സമരത്തെ പരാമര്‍ശിച്ചായിരുന്നു മന്ത്രിയുടെ പ്രസ്താവന.
ഏറ്റവും ഫലപ്രദമായ നിലയില്‍ പ്രതിരോധ പ്രവര്‍ത്തനം നടത്തുകയാണ് ഇപ്പോള്‍. അതിനാല്‍ തന്നെ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങളോട് എല്ലാവരും സഹകരിക്കണം. നിലവിലെ പരിശോധന രീതികളും പ്രതിരോധ പ്രോട്ടോക്കോളും എല്ലാവരും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: കേരളത്തില്‍ മദ്യശാലകൾ തുറക്കുന്ന തീയതിയെക്കുറിച്ച് എക്സൈസ് വകുപ്പ് മന്ത്രി പറഞ്ഞത്
നിലവിലെ പരിശോധരീതികള്‍ ആരും തെറ്റിക്കരുത്. ജനസേവനം എന്നത് കോവിഡ് വ്യാപനം തടയാനുള്ള ശ്രമങ്ങള്‍ക്ക് ഒപ്പം നില്‍ക്കലാണ്. ബഹളം വയ്ക്കല്‍ അല്ല. ഈ ഘട്ടത്തില്‍ രാഷ്ട്രീയം പറയാനാഗ്രഹിക്കുന്നില്ലെന്നും ഇപ്പോള്‍ തര്‍ക്കത്തിനില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു. മദ്യഷോപ്പുകളിലെ തിരക്ക് നിയന്ത്രിക്കാനാണ് വിര്‍ച്വല്‍ ക്യൂവും ആപ്പും കൊണ്ടുവരുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments