Latest NewsIndia

ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പാക്കേജ് കൊവിഡിനെ നേരിടാന്‍ ലോകത്ത് പ്രഖ്യാപിക്കപ്പെട്ട പാക്കേജുകളില്‍ മുന്‍നിരയില്‍, പാകിസ്ഥാന്റെ ജി.ഡി.പിക്കു തുല്യം

മുകേഷ് അംബാനിയുടെ സമ്പത്തിന്റെ അഞ്ച് ഇരട്ടിയാണ് ഇന്ത്യയുടെ പാക്കേജെന്നതും ശ്രദ്ധേയം.

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധി മറികടക്കുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പാക്കേജ് ലോകത്ത് തന്നെ കോവിഡിനെ നേരിടാന്‍ പ്രഖ്യാപിക്കപ്പെട്ട പാക്കേജുകളില്‍ മുന്‍നിരയില്‍. പാകിസ്ഥാന്റെ ജി.ഡി.പിക്ക് ഏതാണ്ട് തുല്യമാണ് ഇന്ത്യയുടെ കൊവിഡ് പാക്കേജ്. 284 ബില്യണ്‍ ഡോളറാണ് പാകിസ്ഥാന്റെ ജി.ഡിപി. ഡോളറിലാണെങ്കില്‍ 20 ലക്ഷം കോടിയുടെ ഇന്ത്യയുടെ പാക്കേജ് 265 ബില്യണ്‍ വരും.

ജപ്പാന്‍, യു.എസ്, സ്വീഡന്‍, ഓസ്‌ട്രേലിയ, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ പ്രഖ്യാപിച്ചവയ്ക്കൊപ്പം നില്‍ക്കുന്നവയാണ് പ്രധാനമന്ത്രി ഇന്നലെ പ്രഖ്യാപിച്ച പാക്കേജ്. 2.7 ട്രില്യണ്‍ ഡോളറിന്റെ പാക്കേജാണ് ഡൊണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്.ലോകത്തെ തന്നെ ഏറ്റവും വലിയ കൊവിഡ് പാക്കേജ് ഇതാണ്. 1.1 ട്രില്യണ്‍ പാക്കേജാണ് ജപ്പാന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ജി.ഡി.പിയുടെ 21.1 ശതമാനം വരും ഇത്.യുഎസിന്റെ പാക്കേജ് ജി.ഡി.പിയുടെ 13 ശതമാനമേ വരൂ.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കൂട്ടത്തോടെ എത്തുന്നു , ആന്ധ്രയിലും തെലുങ്കാനയിലും പുതിയ കൊവിഡ് കേസുകള്‍

വിയറ്റ്‌നാം, പോര്‍ച്ചുഗല്‍, ഗ്രീസ്, ന്യൂസീലാന്‍ഡ്, റുമാനിയ തുടങ്ങി 149 ലോക രാജ്യങ്ങളുടെ മൊത്തം ജി.ഡി.പിയേക്കാള്‍ വലുതാണ് ഇന്ത്യയുടെ കൊവിഡ് പാക്കേജ്. മുകേഷ് അംബാനിയുടെ സമ്പത്തിന്റെ അഞ്ച് ഇരട്ടിയാണ് ഇന്ത്യയുടെ പാക്കേജെന്നതും ശ്രദ്ധേയം.

shortlink

Post Your Comments


Back to top button