വുഹാൻ: വീണ്ടും കോവിഡ് ബാധ ഉണ്ടായതിന്റെ ആശങ്കയിലായിരുന്ന ചൈനയിൽ നിന്ന് പുറത്തു വരുന്നത് ആശ്വാസത്തിന് വകനൽകുന്ന വാർത്തകൾ. രാജ്യത്ത് ചൊവ്വാഴ്ച ഒരേ ഒരാള്‍ക്ക് മാത്രമാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 82,919 ആയി.
തിങ്കളാഴ്ച ചൈനയില്‍ 17 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതില്‍ അഞ്ചും കോവിഡിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ ആയിരുന്നു. അതേസമയം, വുഹാനില്‍ കോവിഡ് ബാധ സ്ഥിരീകരിക്കുന്നതിന് നാലുദിവസം മുന്‍പ് പാരീസില്‍ വൈറസ് ബാധ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട് . അന്ന് രോഗിയില്‍ നിന്നെടുത്ത സാംപിള്‍ അടുത്തിടെ പരിശോധിച്ചപ്പോഴാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.
രോഗിയെ ചികിത്സിച്ച പാരീസിലെ ഡോക്ടറെ ഉദ്ധരിച്ചുകൊണ്ട് ബിബിസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ പറയപ്പെടുന്നതിന് ഒരുമാസം മുന്‍പേതന്നെ യൂറോപ്പില്‍ കൊറോണ വൈറസ് എത്തിയിരുന്നുവെന്നുകൂടി വ്യക്തമാക്കുന്നതാണ് ഡോക്ടറുടെ വെളിപ്പെടുത്തല്‍ . വടക്കുകിഴക്കന്‍ പാരീസിലെ ബോബിഗ്നിയില് നിന്നുള്ള 43കാരനായ അമീറോച്ച ഹമ്മറിനാണ് ചികിത്സക്കുശേഷം വൈറസ് ബാധ സ്ഥിരീകരിച്ചതെന്നണ് ഡോ. വൈവ്സ് കോഹനെ ഉദ്ധരിച്ചുകൊണ്ട് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് .
Post Your Comments