സാവോപോളോ : കോവിഡിന്റെ പുതിയ കേന്ദ്രമായി ഈ രാജ്യം . പുതിയ കൊവിഡ് വ്യാപന കേന്ദ്രമായി മാറിയിരിക്കുന്നത് ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലാണ്. ബ്രസീലില്‍ 24 മണിക്കൂറിനിടെ 881 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് മരണം 12,400 ആയി. രോഗബാധിതരുടെ എണ്ണം 1,77,589 ആയി. ഇതോടെ രോഗബാധിതരുടെ എണ്ണത്തില്‍ ജര്‍മനിയേയും ഫ്രാന്‍സിനെക്കാളും മുന്നിലെത്തിയിരിക്കുകയാണ് ബ്രസീല്‍.
ഏതാനും ദിവസങ്ങള്‍ക്കിടെയാണ് ബ്രസീലില്‍ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നത്. കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുമ്പോഴും ലോക് ഡൗണിനെതിരെയാണ് പ്രസിഡന്റ് ജയ്ര് ബൊല്‍സൊനാരോ. കൊവിഡിനെക്കാളും വലിയ പ്രതിസന്ധിയാണ് വിപണി അടച്ചിടുന്നതു മൂലം ഉണ്ടാകുന്നതെന്നാണ് ബൊല്‍സൊനാരോ പറയുന്നത്.
Post Your Comments