പത്തനംതിട്ട: കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികൾക്ക് ജോലി നൽകാൻ പോർട്ടൽ തുറന്ന് ബിജെപി. പ്രവാസികളെ പുനരധിവസിപ്പിക്കാൻ ബിജെപിയുടെ കേരളഘടകം ആണ് വെബ് പോർട്ടൽ തുറന്നത്. കേന്ദ്ര നേതൃത്വം നിർദേശം നൽകിയതിനെ തുടർന്നാണിത്.
അടുത്തയാഴ്ച പോർട്ടൽ ആരംഭിക്കും. ബിജെപി ഭരിക്കുന്ന 17 സംസ്ഥാനങ്ങളിലെയും പൊതുമേഖലാസ്ഥാപനങ്ങളിലും സ്വകാര്യസ്ഥാപനങ്ങളിലും വിദേശത്തു നിന്നു തിരിച്ചെത്തുന്ന വിദഗ്ധ തൊഴിലാളികൾക്ക് അവസരമൊരുക്കുമെന്നാണ് ബിജെപി പറയുന്നത്. പോർട്ടലിൽ റജിസ്റ്റർ ചെയ്യുന്ന മലയാളികളുടെ യോഗ്യതയും പ്രവൃത്തിപരിചയവും അതത് സംസ്ഥാനങ്ങളിലെ കമ്പനികൾക്കും ബിജെപി ഇതിനായി ഒരുക്കുന്ന പൊതുപോർട്ടലിനും കൈമാറും.
ലോക്ഡൗൺ കഴിഞ്ഞ് രാജ്യത്ത് വരേണ്ട മാറ്റങ്ങളെക്കുറിച്ച് വ്യവസായം, ആരോഗ്യം, കൃഷി തുടങ്ങി 12 മേഖലയിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് കേന്ദ്ര മന്ത്രിമാരുമായി വിഡിയോ കോൺഫറൻസിലൂടെ സംസാരിക്കുന്നതിനും കേരളത്തിലെ ബിജെപി അവസരമൊരുക്കും.
Post Your Comments