അബുദാബി • യു.എ.ഇയില്‍ തിങ്കളാഴ്ച 680 പുതിയ കോവിഡ് 19 കേസുകള്‍ കൂടി യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 18,878 ആയി.
577 പേര്‍ക്ക് പുതുതായി രോഗം ഭേദമായതായും മന്ത്രാലയം അറിയിച്ചു. ഇതോടെ മൊത്തം ഭേദപ്പെടലുകളുടെ എണ്ണം 5,381 ആയി. വൈറസ് ബാധമൂലം മൂന്ന് പേര്‍ മരിച്ചു. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് രാജ്യത്ത് 201 പേരാണ് ഇതുവരെ മരിച്ചത്.
ചില കുടുംബങ്ങൾ അയൽക്കാർക്ക് ഭക്ഷണം വിതരണം ചെയ്യുന്നത് തുടരുന്നു. ഇത് വൈറസ് പകരുന്നതിന് ഇടയാക്കും. ഈ പാരമ്പര്യങ്ങൾ യു.എ.ഇയിൽ ആഴത്തിൽ വേരൂന്നിയതാണ്. മറ്റുള്ളവരെ സഹായിക്കാൻ ആളുകൾ ഇഷ്ടപ്പെടുന്നു. എന്നാൽ ഈ രീതികൾ മറ്റുള്ളവരിലേക്ക് വൈറസ് പടരുന്നതിലേക്ക് നയിച്ചേക്കാം.
പൊതു ഇടങ്ങൾ തുറക്കുന്നതിലൂടെ സാമൂഹിക അകലം പാലിക്കൽ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കാമെന്ന് അർത്ഥമാക്കുന്നില്ലെന്നും യു.എ.ഇ ആരോഗ്യമേഖലയുടെ വക്താവ് ഡോ. ഫരീദ അൽ ഹൊസാനി പറഞ്ഞു. കുട്ടികളും പ്രായമായവരും ഉയർന്ന അപകടസാധ്യതയുള്ളവരുമായ ആളുകൾ എല്ലായ്പ്പോഴും പുറത്തുപോകുന്നത് ഒഴിവാക്കണം. പൊതുസ്ഥലങ്ങളിൽ മാസ്കുകൾ നിർബന്ധമാണ്.
കൊറോണ വൈറസ് രോഗമുക്തി നേടിയവരുടെ എണ്ണം രാജ്യത്ത് ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഞായറാഴ്ച മാത്രം 509 പേര്‍ക്കാണ് രോഗം ഭേദമയതെന്നും അവര്‍ വ്യക്തമാക്കി.
Post Your Comments