
പാരീസ് : മാധ്യമപ്രവര്‍ത്തകയുടെ മീ ടൂ ആരോപണത്തെ തുടർന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് വലേരി ഗിസ്കാര്‍ഡ് ഡി എസ്തേങ്ങിനെതിരേ അന്വേഷണം. 2018-ല്‍ ഒരു അഭിമുഖത്തിനിടെ തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നും മോശമായ രീതിയില്‍ സ്പര്‍ശിച്ചെന്നും ആരോപിച്ചാണ് ജര്‍മന്‍ മാധ്യമപ്രവര്‍ത്തകയായ ആന്‍ കാതറിന് സ്ട്രാക്ക് പരാതി നല്‍കിയത്. സംഭവത്തില്‍ കേസെടുത്ത് പ്രാഥമികാന്വേഷണം നടത്തുകയാണെന്നും പാരീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേസമയം, തനിക്കെതിരെയുള്ള ആരോപണം വലേരി പൂര്‍ണമായും നിഷേധിച്ചു. ഇങ്ങനെയൊരു സംഭവം താന്‍ ഓര്‍ക്കുന്നില്ലെന്നും പരാതിയെക്കുറിച്ച് കൂടുതല്‍ അറിയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Post Your Comments