മുംബൈ : വ്യാപാര ആഴ്ചയിലെ രണ്ടാം ദിനത്തിൽ നേട്ടം കൈവിട്ടത്തോടെ ഇന്നത്തെ ഓഹരി വിപണി നഷ്ടത്തിൽ അവസാനിച്ചു. സെന്‍സെക്‌സ് 190.10 പോയന്റ് നഷ്ടത്തില്‍ 31371.12 ലും നിഫ്റ്റി 42.65 പോയിന്റ് നഷ്ടത്തിൽ 9196.55ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1351 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 889 ഓഹരികള്‍ നേട്ടത്തിലുമായപ്പോൾ 172 ഓഹരികള്‍ക്ക് മാറ്റമില്ല.
എസ്ഇ മിഡക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും 0.5-0.7ശതമാനം നഷ്ടത്തിലായിരുന്നു. ബാങ്ക്, ഊര്‍ജം, അടിസ്ഥാന സൗകര്യവികനസം, ഫാര്‍മ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. എന്‍ടിപിസി, ഐടിസി, ഭാരതി എയര്‍ടെല്‍, വേദാന്ത,ഭാരതി ഇന്‍ഫ്രടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും സിപ്ല,ഗെയില്‍, ഏഷ്യന്‍ പെയിന്റ്സ്, റിലയന്‍സ്,കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
Post Your Comments