
മുംബൈ: മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്മല്‍ കസബിനെ തിരിച്ചറിയാന്‍ സഹായിച്ച സാക്ഷിയ്ക്ക് സഹായവുമായി ബിജെപി. അന്ന് കസബിനെ തിരിച്ചറിയാന്‍ സഹായിച്ച ഹരിശ്ചന്ദ്ര ശ്രീവര്‍ധാങ്കര്‍ ഇപ്പോള്‍ തീര്‍ത്തും അവശനിലയിലാണ്. പ്രായാധിക്യവും രോഗപീഡകളാലും അവശനിലയിലായ ഇയാളെ അടുത്തിടെയാണ് വഴിയരികില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. 10 ലക്ഷം രൂപയുടെ ധനസഹായാണ് ഇദ്ദേഹത്തിന് ബി.ജെ.പി പ്രഖ്യാപിച്ചത്.
read also : പാല്‍ഘര്‍ ആള്‍ക്കൂട്ട കൊലപാതകം; 24 പേര് കൂടി അറസ്റ്റില്‍, പ്രായപൂര്‍ത്തിയാകാത്ത ഒന്‍പത് പേർ
ഭീകരാക്രമണത്തിനിടെ വെടിയേറ്റ ഇദ്ദേഹം തീവ്രവാദികളില്‍ ഒരാളെ ബാഗുകൊണ്ട് അടിക്കുകയും ചെയ്തിരുന്നു.വിചാരണവേളയില്‍ ഇദ്ദേഹം കസബിനെ തിരിച്ചറിഞ്ഞിരുന്നു. നാളുകള്‍ കഴിഞ്ഞതോടെ ഹരിശ്ചന്ദ്ര ശ്രീവര്ധാങ്കറെ എല്ലാവരും മറന്നു. ഭക്ഷണം പോലും കിട്ടാത്ത അവസ്ഥയിലായിരുന്നു. അവശനിലയിലായ ഹരിശ്ചന്ദ്ര ശ്രീവര്‍ധാങ്കറിനെ ഡീന്‍ ഡിസൂസയെന്ന കടയുടമയാണ് തിരിച്ചറിഞ്ഞത്. ഒരു അഗതിമന്ദിരത്തില്‍ എത്തിച്ച ശേഷം ഡീന്‍ വിഷയം മാദ്ധ്യമങ്ങളെ അറിയിച്ചു. അങ്ങനെയാണ് ബി.ജെ.പി സംഭവം അറിഞ്ഞതും സഹായം പ്രഖ്യാപിച്ചതും.
Post Your Comments