Latest NewsNewsIndia

ഓടുന്ന കാറുകൾക്ക്​ മുകളിൽ ‘സിങ്കം’ കളിച്ച് പൊലീസുകാരന്റെ എൻട്രി ; എസ്‌ഐയ്ക്ക് 5000 രൂപ പിഴ

ഭോപ്പാല്‍ : സിനിമയിലെ സാഹസികരംഗം അനുകരിച്ച് പ്രകടനം നടത്തിയ പൊലീസ് ഉദ്യോഗസ്ഥന് 5000 രൂപ പിഴ. മധ്യപ്രദേശിലെ ദമോഹ് സ്‌റ്റേഷന്‍ ചാര്‍ജുണ്ടായിരുന്ന എസ് ഐ മനോജ് യാദവിനെതിരെയാണ് നടപടി.

അജയ് ദേവഗണ്‍ മുഖ്യവേഷത്തിലെത്തിയ ഫൂല്‍ ഓര്‍ കാണ്ടെ(1991)യിലെ ഒരു രംഗമാണ് മനോജ് യാദവ് അനുകരിച്ചത്. റോഡിലൂടെ തൊട്ട് തൊട്ട് ഒരേ വേഗത്തില്‍ നീങ്ങുന്ന രണ്ട് ഹോണ്ട കാറുകള്‍ക്ക് മുകളില്‍ രണ്ടു കാലുകള്‍ വെച്ച്, പോലീസ് യൂണിഫോമില്‍ കൂളിങ് ഗ്ലാസ് വെച്ച് അടിപൊളി പോസിലാണ് മനോജ് യാദവ്.

 

കാറുകള്‍ നീങ്ങുന്നതിനിടെ എസ്‌ഐയുടെ വക ഫ്‌ളൈയിങ് കിസും ഷൂട്ട് ചെയ്യുന്നത് പോലെ ആംഗ്യവുമുണ്ട്. വീഡിയോയ്ക്ക് അകമ്പടിയായി അജയ് ദേവ്ഗന്റെ തന്നെ സിങ്കം സിനിമയിലെ ബാക്ക്ഗ്രൗണ്ട് സ്‌കോറുമുണ്ട്. (ഫൂല്‍ ഓര്‍ കാണ്ടെയില്‍ കോളേജിലേക്ക് നായകന്‍ കടന്നു വരുന്ന രംഗത്ത് രണ്ട് ബൈക്കുകളിലാണ് പ്രകടനം).

വീഡിയോ നവമാധ്യമങ്ങളിൽ വൈറലായതോടെ ഇത് ശ്രദ്ധയിൽപ്പെട്ട അധികൃതരാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്. ഡ്യൂട്ടിയിൽ നിന്ന് മനോജ് യാദവിനെ നീക്കം ചെയ്തതാതും 5000 രൂപ പിഴ ചുമത്തിയതായും ഉന്നത പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

shortlink

Post Your Comments


Back to top button