
കോഴിക്കോട് : മിഠായിത്തെരുവില്‍ നാളെ മുതല്‍ കടകള്‍ തുറക്കും. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വ്യാപാരികള്‍ കടമുറികളുടെ വിസ്തീര്‍ണമടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തി കമ്മീഷണര്‍ക്ക് സത്യവാങ്മൂലം സമര്‍പ്പിക്കണം.
അഞ്ചു പേരില്‍ താഴെ ജീവനക്കാർ മാത്രമേ കടകളില്‍ പാടുള്ളൂ. കൂടാതെ അനാവാശ്യമായി മിഠായിതെരുവില്‍ എത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
Post Your Comments