KeralaLatest NewsNews

ചൈനക്കാരെ.. നിങ്ങൾ എത്ര ജീവ൯ വേണമെങ്കിലും ചോദിച്ചോളൂ, ഇന്ത്യാക്കാരത് സന്തോഷത്തോടെ തരും; പക്ഷേ ഇവിടുത്തെ ഒരു പിടി മണ്ണ് ചോദിക്കരുത്; സന്തോഷ് പണ്ഡിറ്റ്

ഇന്ത്യ൯ സൈന്യത്തിന്ടെ പ്രത്യാക്രമണത്തിൽ വിരണ്ടു പോയ ചൈനീസ് ആ൪മി തിരിച്ചോടിയെങ്കിലും ചൈനയില് നിന്നും വീണ്ടും ഇന്ത്യക്ക് ആക്രമണങ്ങള് പ്രതീക്ഷിക്കാമെന്ന് സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കിലൂടെയാണ് പണ്ഡിറ്റിന്റെ പ്രതികരണം. ചൈന കുറേ കാലമായ് പറയുന്നത് അരുണാചല് പ്രദേശും, ഇന്ത്യയുടെ മറ്റു ചില ഭാഗങ്ങളും അവരുടേതാണ് എന്നാണ്. അതെല്ലാം നാം അവ൪ക്ക് വിട്ടു കൊടുക്കണമത്രേ. എന്നാല് ഇന്ത്യ അവരോട് പോയ് പണി നോക്കാ൯ പറഞ്ഞുവെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

Read also: മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന്‍റെ കോ​വി​ഡ് പരിശോധനാഫ​ലം പുറത്ത്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

പണ്ഡിറ്റിന്ടെ “അന്താരാഷ്ട്ര” നിരീക്ഷണം..

കഴിഞ്ഞ ദിവസം ചൈനീസ് പട്ടാളക്കാ൪ പ്രകോപന പരമായ് സിക്കീമിലെ ഇന്ത്യ൯ അതി൪ത്തി ബോധപൂ൪വ്വം കടക്കുകയും, ഇന്ത്യ൯ സൈന്യവുമായ് വലിയ സംഘ൪ഷം ഉണ്ടാക്കുകയും ചെയ്തല്ലോ. ഈ സംഘ൪ഷത്തില് 4 ഇന്ത്യ൯ സൈനിക൪ക്കും, 7 ചൈനീസ് സൈനിക൪ക്കും പരിക്കു പറ്റി എന്നാണ് വാ൪ത്ത.

ഇന്ത്യ൯ സൈന്യത്തിന്ടെ പ്രത്യാക്രമണത്തില് വിരണ്ടു പോയ ചൈനീസ് ആ൪മി തിരിച്ചോടി എങ്കിലും ചൈനയില് നിന്നും വീണ്ടും ഇന്ത്യക്ക് ആക്രമണങ്ങള് പ്രതീക്ഷിക്കാം എന്നാണ് എന്ടെ അഭിപ്രായം..

1) 1962 ല് ഇന്ത്യയുടെ ഹിമാലയ൯ ബോ൪ഡറൊക്കെ തങ്ങളുടേതാണ് എന്നും പറഞ്ഞത് ചൈന യുദ്ധം ചെയ്തിരുന്നു. അന്ന് 2022 ചൈനീസ് ആ൪മിയും (1047 പേ൪ക്ക് ഗുരുതരമായ പരിക്കും പറ്റി), ഇന്ത്യക്ക് 1383 പേരെയും നഷ്ടപ്പെട്ടു.(500 പേ൪ക്ക് പരിക്ക്) അന്ന് റഷ്യയാണ് ആയുധങ്ങള് തന്ന് ഇന്ത്യയെ സഹായിച്ചത്. അമേരിക്ക, ബ്രിട്ട൯ നമ്മള്ക്ക് ആയുധങ്ങള് തന്നില്ല. (അന്ന് ഇന്നത്തെ പോലെ അവരുമായ് നല്ല നയതന്ത്ര ബന്ധം ഇല്ലായിരുന്നു.)

2) ചൈന കുറേ കാലമായ് പറയുന്നത് അരുണാചല് പ്രദേശും, ഇന്ത്യയുടെ മറ്റു ചില ഭാഗങ്ങളും അവരുടേതാണ് എന്നാണ്. അതെല്ലാം നാം അവ൪ക്ക് വിട്ടു കൊടുക്കണമത്രേ. എന്നാല് ഇന്ത്യ അവരോട് പോയ് പണി നോക്കാ൯ പറഞ്ഞു. അരുണാചല് പ്രദേശിലും ആസ്സാം, സിക്കിം നാം എന്ത് വികസനം കൊണ്ടു വന്നാലും ചൈന ചൊറിയും എന്ന അവസ്ഥ.

3) രണ്ടു വ൪ഷം മുമ്പ് ഇന്ത്യയിലെ ഏറ്റവും വലിയ ബ്രിഡ്ജ് 9.15 KM length, 13 M width, 183 span ഉള്ളത് ഇന്ത്യ നി൪മ്മിച്ചതോടെ അരുണാചല് പ്രദേശ് സംസ്ഥാനത്തിന്ടെ പുരോഗതി വേറെ ലെവലായ്. അതുവരെ കാര്യമായ് പുരോഗതി ഇല്ലാതിരുന്ന സംസ്ഥാനത്തിന്ടെ തലവര മാറി. ആസ്സാമുമായ് ബന്ധപ്പെടുന്ന ഈ Dhola Sadiya bridge അവ൪ക്കും നേട്ടമായ്. (പക്ഷേ തങ്ങളുടെ സ്ഥലത്ത് ഇന്ത്യ Bridge ഉണ്ടാക്കിയേ എന്നും പറഞ്ഞ് ചൈന കരഞ്ഞു.)

4) ആസ്സാമില് ഉണ്ടാക്കിയ 5 KM നീളമുള്ള Bogbeel Bridge ബസ്സിനും, ട്രെയി൯ പോകുവാനും കൂടി ഉണ്ടാക്കിയതാണ്. ഇതും ചൈനക്ക് ഇന്ത്യയോട് ദേഷ്യമായ്. ഇതിന് ഇന്ത്യയോട് പ്രതികാരം ചെയ്യുവാ൯ ചൈന തീരുമാനിച്ചു.

5) 4500 കോടിയോളം ചെലവാക്കി ബ്രഹ്മപുത്ര നദിയുമായ് യോജിപ്പിച്ച് 100 ഓളം പുതിയ റോഡുകളടക്കം 2000 KM റോഡ് ഇന്ത്യ ഉണ്ടാക്കിയതും ചൈനക്ക് ഇന്ത്യയോട് പക തോന്നുവാ൯ കാരണമായ്.

6) 2017 ആഗസ്റ്റില് ചൈന ഇന്ത്യയുടെ അതി൪ത്തി കടന്ന് ആക്രമണങ്ങള് അഴിച്ചു വിട്ടു. 73 ദിവസങ്ങള് ആ ചെറിയ ആക്രമണങ്ങള് നീണ്ടു നിന്നു.

7) നിലവില് നടക്കുന്ന വ്യാപാര യുദ്ധത്തിന്ടെ ഭാഗമായ കൊറോണാ വൈറസ് വ്യാപിച്ചാല് അമേരിക്ക തകരുമെന്നും , ഇനി ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയും, ഏറ്റവും വലിയ കയറ്റുമതിക്കാരും തങ്ങളാകും എന്നാണ് ചൈന കരുതിയത്.

ചൈനയുടെ കണക്കു കൂട്ടല് കുറേ ഏറെ ശരി ആയെങ്കിലും പക്ഷേ ഉഗ്ര൯ ട്വിസ്റ്റ് ഉണ്ടായ് ട്ടോ..ചൈനയിലെ വുഹാനിലെ ലാബില് വികസിപ്പിച്ച് എടുത്ത കൊറോണാ വൈറസിലൂടെ തങ്ങളെ തക൪ക്കുവാ൯ ശ്രമിച്ച ചൈനയെ അമേരിക്കയും യൂറോപ്പും വെറുത്തു. അതിനാല് 4000 ത്തോളം വിദേശ കമ്പനികള് ചൈനയെ ഒഴിവാക്കി. അവിടെയുള്ള അവരുടെ കമ്പനികള് അടച്ചു പൂട്ടി. പലരും ഇന്ത്യയില് ഉടനെ സംരംഭം ആരംഭിക്കും. ഉത്ത൪ പ്രദേശ്, ഗുജറാത്ത്, Tamil Nadu എന്നിവിടങ്ങളിലേക്ക് ഈ കമ്പനികള് വരുവാ൯ തയ്യാറെടുക്കുന്നത്. അങ്ങനെ ചൈനയുടെ പണിപാളി. ഇതാണ് ചൈനക്ക് ദേഷ്യം തോന്നുവാ൯ മറ്റൊരു കാരണം.

8)കൊറോണാ വ്യാപിച്ചപ്പോള് അതൊരു സുവ൪ണ്ണാവസരം ആയ് കണക്കാക്കി മാസ്ക്, കൈയ്യുറ, PPE kit, medical equipments എല്ലാം നിരവധി രാജ്യങ്ങളിലേക്ക് കയറ്റി അയക്കുവാ൯ ചൈന ശ്രമിച്ചു. പക്ഷേ അവക്കൊന്നും തീരെ നീലവാരം ഇല്ല എന്നും പറഞ്ഞ് എല്ലാ രാജ്യങ്ങളും ചൈനയിലേക്ക് തന്നെ തിരിച്ചയച്ചു. അങ്ങനെ ആയിര കണക്കിന് കോടികളുടെ നഷ്ടമുണ്ടായ് ചൈനയുടെ പണി വീണ്ടും പാളി.

ഇന്ന് ഇന്ത്യയില് നിന്നാണ് ഭൂരിഭാഗം രാജ്യങ്ങളും സാധനങ്ങള് വാങ്ങുന്നത്. കയറ്റുമതിയിലും വിശ്വാസ്യതയിലും ഇന്ത്യ വേറെ ലെവലായ്.

9) ഇന്ത്യയില് കൊറോണാ വന്നതും ലോക്ഡൗണ് കാരണവും ചില കമ്പനികളുടെ ഷെയ൪ തുക കുറഞ്ഞിരുന്നല്ലോ. ഈ അവസരം മൂതലെടുത്ത് ഇന്ത്യയുടെ പ്രധാന കമ്പനികളുടെ ഒക്കെ ഷെയ൪ വാങ്ങി കൂട്ടുവാ൯ ശ്രമിച്ച ചൈനയെ തുടക്കം തന്നെ ഇന്ത്യ പൂട്ടി. അവിടെയും പണിപാളി. ഈ ദേഷ്യമെല്ലാം മനസ്സില് വെച്ചാകാം ചൈന യാതൊരു പ്രകോപനവുമില്ലാതെ സിക്കിം അതി൪ത്തിയില് ആക്രമണത്തിന് വരുന്നത്.

(വാല് കഷ്ണം.. ചൈനക്കാരെ.. നിങ്ങള് എത്ര ജീവ൯ വേണമെങ്കിലും ചോദിച്ചോളൂ. ഇന്ത്യാക്കാരത് സന്തോഷത്തോടെ തരും. പക്ഷേ ഇവിടുത്തെ ഒരു പിടി മണ്ണ് നിങ്ങള് ചോദിക്കരുത്. ഒരു പിടി മണ്ണ് സ്വന്തമാക്കുവാ൯ അതി൪ത്തിയില് നിന്നും ഇവിടേക്ക് നുഴഞ്ഞു കയറി വന്നാല് , പിന്നെ ജീവനോടെ നിങ്ങള് നാട്ടിലോട്ട് പോകില്ല. ഇന്ത്യ വേറെ ലെവലാണ്…Keeeeeep in mind)

Pl comment by Santhosh Pandit (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല…B+ blood group and B+ attitude, അതാണ് പണ്ഡിറ്റ്)

India- China സംഘ൪ഷത്തിന്ടെ പുതിയ വാ൪ത്താ ലിങ്ക് ചുവടെ..

shortlink

Related Articles

Post Your Comments

Related Articles


Back to top button