ലണ്ടന്‍ : കോവിഡ് വ്യാപനം കുറഞ്ഞതോടെ ബ്രിട്ടനില്‍ നിലവിലുള്ള ലോക്ഡൗണ്‍ ചട്ടങ്ങളില്‍ നിബന്ധനകളോടെ ഇളവുവരുത്തി. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. ബുധനാഴ്ച മുതല്‍ യഥേഷ്ടം വ്യായാമത്തിനു പുറത്തിറങ്ങാനും കുടുംബാംഗങ്ങള്‍ക്ക് ഒരുമിച്ച് പാര്‍ക്കുകളില്‍ ഇറങ്ങിയിരിക്കാനും അനുമതി നല്‍കി. വര്‍ക്ക് ഫ്രം ഹോം സാധ്യമല്ലാത്ത നിര്‍മാണമേഖലയിലെയും ഫാക്ടറികളിലെയും ജീവനക്കാര്‍ക്കു ജോലിക്കു പോകാം. പരമാവധി പൊതുഗതാഗത സൗകര്യങ്ങള്‍ ഒഴിവാക്കിയാകണം ജോലി സ്ഥലത്തേക്കുള്ള യാത്ര.
രണ്ടാംഘട്ടമായി ജൂണ്‍ മുതല്‍ പ്രൈമറി സ്‌കൂളുകള്‍ തുറക്കും. റിസപ്ഷന്‍, ഒന്ന്, ആറ് ക്ലാസുകളാകും ആദ്യം തുറക്കുക. ജൂണ്‍ അവസാനത്തോടെ സെക്കന്‍ഡറി സ്‌കൂളുകളും തുറക്കും. പരീക്ഷകളും അഡ്മിഷനും ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനാണിത്. മൂന്നാംഘട്ടമായി ജൂലൈ ഒന്നുമുതല്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള കടകളും കൂടുതല്‍ പൊതുസ്ഥലങ്ങളും തുറക്കാനും അനുമതിയുണ്ടാകും. രോഗാവസ്ഥയുടെ കണക്കുകളുടെയും ശാസ്ത്രീയമായ ഉപദേശങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമാകും ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകുകയെന്നു രാജ്യത്തെ അഭിസംബോധനചെയ്തുകൊണ്ടു പ്രധാനമന്ത്രി വ്യക്തമാക്കി.<
Post Your Comments