Latest NewsNewsIndia

പഴയ വാഹനങ്ങൾ പൊളിക്കുന്നതിനുള്ള ‘സ്‌ക്രാപ് നയം’ ഉടൻ നടപ്പിലാക്കാൻ കേന്ദ്രം

2020 ജൂലൈ മുതൽ ഇത് നടപ്പിലാക്കണമെന്നാണ് കേന്ദ്രഗതാഗത മന്ത്രാലയം നേരെത്തെ പറഞ്ഞിരുന്നത്

ന്യൂഡൽഹി: കോവിഡിന്റെ പശ്ചാത്തലത്തിൽ ഓട്ടോ മൊബൈൽ രംഗത്ത് ഉണർവ് പകരാൻ പഴയ വാഹനങ്ങൾ പൊളിച്ചുകളയുന്ന നയം ഉടൻ നടപ്പാക്കൻ കേന്ദ്രം. ഉരുക്കു വ്യവസായത്തിന് കൂടുതൽ ആക്രി സാധനങ്ങൾ കിട്ടാൻ സഹയിക്കുന്ന ‘സ്‌ക്രാപ് നയം’ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പഴയ വാഹനങ്ങൾ പൊളിച്ചു വിൽക്കുന്നതു പ്രോത്സാഹിപ്പിക്കുന്ന നയവും നടപ്പാകുന്നത്. 2020 ജൂലൈ മുതൽ ഇത് നടപ്പിലാക്കണമെന്നാണ് കേന്ദ്രഗതാഗത മന്ത്രാലയം നേരെത്തെ പറഞ്ഞിരുന്നത്.

ഉരുക്കു നിർമാണത്തിനാവിശ്യമായ ഇരുമ്പടങ്ങിയ ആക്രിയുടെ ഉത്പാദനത്തിൽ ഇന്ത്യയെ ഒന്നാം സ്ഥാനത്തെത്തിക്കാൻ ലക്ഷ്യമിട്ടാണ് ‘സ്‌ക്രാപ് നയം’. കഴിഞ്ഞ വർഷം ജൂലൈയിൽ ഇതിന്റെ കരട് പുറത്തിറക്കിയിരുന്നു. 2030-ൽ ഇന്ത്യയുടെ ഉരുക്ക് ഉൽപാദനം പ്രതിവർഷം 30 കോടി ടൺ ആക്കാനുള്ള ദേശീയ ഉരുക്കു നയ (2017 )ത്തിന്റെ ഭാഗമായിട്ടാണ് ആക്രി പുനരുപയോഗത്തിനുള്ള നയവും നടപ്പാക്കുന്നത്.

രാജ്യത്ത് ആക്രി പൊളിച്ചു പുനരുപയോഗ സജ്‌മാക്കുന്ന കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള ചട്ടങ്ങൾ നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. രാജ്യാന്തര തലത്തിലെ ആവശ്യത്തിനനുസരിച്ച് കുറഞ്ഞ ചെലവിൽ ആക്രി ഉരുക്കി നൽകാൻ ഇന്ത്യക്കു കഴിയുമെന്നാണ് വിലയിരുത്തൽ.

shortlink

Post Your Comments


Back to top button