ന്യൂഡല്‍ഹി : ഓപ്പറേഷന്‍ സമുദ്ര സേതു, യുഎഇയില്‍ നിന്ന് ഇന്ത്യക്കാരെ കൊണ്ടു വരുന്നതിനായി നാവികസേനയുടെ രണ്ടു കപ്പലുകള്‍ തിരിച്ചു. ഐഎന്‍എസ് ഐരാവത്, ഐഎന്‍എസ് ഷാര്‍ദുല്‍ എന്നിവയാണ് പോകുന്നത്. യുഎഇയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ പ്രവാസികളെ കൊണ്ടുവരുന്നതിനു പുറമെയാണ് കപ്പലുകളും അയക്കുന്നതെന്നു നേവി അധികൃതര്‍ അറിയിച്ചു.
read also : കുവൈറ്റിൽ രണ്ടു പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു : രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7000പിന്നിട്ടു
ഇന്ത്യ സമുദ്ര മേഖലയിലെ വിവിധ രാജ്യങ്ങളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങളും ഭക്ഷണ സാമഗ്രികളുമായി നാവികസേനയുടെ കപ്പല്‍ പോകുന്നുണ്ട്. ഈ കപ്പലുകള്‍ തിരിച്ചുവരുമ്പോള്‍ ഇന്ത്യക്കാരെയും കൊണ്ടുവരും. ഐഎന്‍എസ് കേസരി ഇതിനകം ദക്ഷിണ ഇന്ത്യന്‍സമുദ്ര മേഖലയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ജൂണ്‍ വരെ അവിടെ ഉണ്ടാകും. മഡഗാസ്‌കര്‍, കൊമോറോസ്, മാലദ്വീപ്, സെയ്ഷല്‍സ് എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച് 10-12 ടണ്‍ മരുന്നുകള്‍ വീതം ഈ രാജ്യങ്ങളിലെല്ലാം എത്തിക്കും. കൂടാതെ 660 ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ മാലദ്വീപിലേക്ക് എത്തിക്കും.
Post Your Comments