
പ്യോങ്യാങ് • ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ ശനിയാഴ്ച റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന് ഒരു സന്ദേശം അയച്ചതായി ഉത്തര കൊറിയന്‍ സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയ്തു. രണ്ടാം ലോക മഹായുദ്ധത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചാണ് സന്ദേശം.
കൊറോണ വൈറസ് പകർച്ചവ്യാധി തടയുന്നതിൽ പുടിന് വിജയം കൈവരിക്കാനാകുമെന്ന് കിം സന്ദേശത്തില്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധം ക്രമാനുഗതമായി വികസിക്കുമെന്നും കിം വിശ്വസം പ്രകടിപ്പിച്ചതായി ഉത്തര കൊറിയൻ കേന്ദ്ര വാർത്താ ഏജൻസി റിപ്പോർട്ടിൽ പറഞ്ഞു.
മഹത്തായ ദേശസ്നേഹ യുദ്ധം എന്നറിയപ്പെടുന്ന യുദ്ധത്തിൽ റഷ്യ വിജയിച്ചതിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് കിമ്മിന് പുടിനിൽ നിന്ന് അനുസ്മരണ മെഡൽ ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് സന്ദീഷം അയച്ചതെന്ന് യോൺഹാപ്പ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ വർഷം ഏപ്രിലിൽ കിം-പുടിൻ ആദ്യ ഉച്ചകോടി വിദൂര കിഴക്കൻ നഗരമായ വ്ലാഡിവോസ്റ്റോക്കിൽ നടന്നതിനുശേഷം ഉത്തര കൊറിയയും റഷ്യയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ ഊര്‍ജിതമാക്കിയിരുന്നു.
Post Your Comments