കോട്ടയം : തിരുവല്ലയില്‍ കന്യാസ്ത്രീ മഠത്തിലെ അന്തേവാസിയായ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ അസ്വാഭാവിക പരിക്കുകളില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വീഴ്ചകൾ ഉണ്ടാക്കിയ മുറിവുകൾ മാത്രമേ ശരീരത്തിലുള്ളു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മുങ്ങിമരണമെന്നാണ് പ്രാഥമിക നിഗമനം.കോട്ടയം മെഡിക്കല്‍കോളേജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. അതേ സമയം വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ വനിതാ കമ്മീഷനും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
പത്തനംതിട്ട എസ് പി യോടാണ് റിപ്പോര്‍ട്ട് തേടിയത്. മഠത്തില്‍ കന്യാസ്ത്രീ പഠന വിദ്യാര്‍ഥിനിയായിരുന്നു ദിവ്യ പി ജോണ്‍.വെള്ളം എടുക്കാന്‍ എത്തിയപ്പോള്‍ കിണറ്റില്‍ കാല്‍തെറ്റി വീണിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. ഇന്നലെയാണ് ചുങ്കപ്പാറ സ്വദേശിനി ദിവ്യ പി ജോണിനെ കന്യാസ്ത്രീ മഠത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവല്ല പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്സ് മഠത്തിലാണ് സംഭവം. മഠത്തിലെ അന്തേ വാസിയാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്.
തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്.സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ ഉൾപ്പെടെ നിരവധി ആളുകൾ സംഭവത്തിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്. പ്ലസ് ടു വിദ്യാഭ്യാസത്തിന് ശേഷം കഴിഞ്ഞ അഞ്ച് വര്‍ഷമായി മഠത്തിലെ അന്തേവാസിയായി സന്യാസന പഠനത്തിലായിരുന്നു മരിച്ച ദിവ്യ.
Post Your Comments