ജമ്മു • ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ സൈന്യം. തുടര്‍ച്ചയായ ആറാം ദിവസമാണ് നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം വെടിവയ്പും ഷെല്ലാക്രമണവും നടത്തുന്നത്.
വെള്ളിയാഴ്ച ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ പാകിസ്ഥാൻ സേനയിലെ 3-4 സൈനികർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യൻ സൈന്യം പാകിസ്ഥാൻ ആർമി പോസ്റ്റുകൾക്ക് നേരെ കനത്ത വെടിവയ്പ്പ് നടത്തി. ആക്രമണത്തില്‍ നാലോളം പാക് പോസ്റ്റുകള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്.
മേയ് 7 ന്, പൂഞ്ചിലെ മൂന്ന് സെക്ടറുകളിൽ നിയന്ത്രണ രേഖയോട് ചേർന്ന പോസ്റ്റുകള്‍ക്കും ഗ്രാമങ്ങള്‍ക്കും നേരെ പാകിസ്ഥാൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു സിവിലിയന് പരിക്കേൽക്കുകയും രണ്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
പാക്കിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ ഖസ്ബ ഗ്രാമവാസിയായ നിസാർ അലി എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു.
Post Your Comments