KeralaLatest NewsFacebook Corner

‘5 മണി തള്ളിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിക്കുമ്പോൾ ശരിക്കും ബാഹുബലി സിനിമയിലെ കുമാര വർമനെ ആണ് ഓർമ വരുന്നത്’ : ജിതിൻ ജേക്കബ് എഴുതുന്നു

ഞാൻ 5 മണിക്ക് തള്ള് തുടങ്ങും. എല്ലാം കേന്ദ്രം ചെയ്തോണം. പ്രവാസികൾക്ക് കേന്ദ്രം ടിക്കറ്റ് ചാർജ് ഈടാക്കരുത്, വരുന്നവർക്ക് കേന്ദ്രം ശമ്പളം കൊടുക്കണം, കേന്ദ്രം തൊഴിൽ കൊടുക്കണം, കേന്ദ്രം പ്രത്യേക പാക്കേജ് വേണം.

PR ടീം എഴുതിത്തരുന്നത് അതെ പടി വായിക്കുമ്പോൾ കഴിഞ്ഞ ദിവസങ്ങളിൽ തള്ളിയ തള്ളുകൾ എന്തൊക്കെ ആണെന്ന് നോക്കണേഎന്ന് പരിഹാസവുമായി എഴുത്തുകാരൻ ജിതിൻ ജേക്കബ്. 6 മണിക്ക് തുടങ്ങുന്ന കേന്ദ്ര സർക്കാരിന്റെ കോവിഡ് അവലോകന യോഗ തീരുമാനങ്ങൾ പോലും കൃത്യം 5 മണിക്ക് മാലോകരെ അറിയിക്കുന്ന ഈ കരുതൽ മനുസ്യൻ ഇല്ലായിരുന്നു എങ്കിൽ ലോകം കോവിഡിനെ നേരിടാനാകാതെ വിജ്ജൃംഭിച്ച് പോയേനെ എന്നും ജിതിൻ പറയുന്നു. ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ, “കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന പരിശോധന നടത്താതെയാണ് വിദേശ രാജ്യങ്ങളിൽ നിന്ന് ആളുകളെ എത്തിക്കുന്നത്, ഇത് വളരെ അപകടകരമാണ്. ഒരു വിമാനത്തിൽ ആർക്കെങ്കിലും രോഗമുണ്ടെങ്കിൽ അത് വിമാനത്തിലെ മുഴുവൻ യാത്രക്കാരെയും ബാധിക്കും. അത് നാട്ടിൽ രോഗവ്യാപനത്തിനു വഴി വെക്കും..”

ഇത്  മുക്കിയൻ ഇന്നലത്തെ 5 മണി തള്ളിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്. ഗൾഫ് നാടുകളിൽ നിന്നുള്ളവർക്ക് കോവിഡ് ടെസ്റ്റ്‌ നടത്തിയിട്ട് റിസൾട്ട്‌ നെഗറ്റീവ് ആണെങ്കിൽ മാത്രം ഇന്ത്യയിലേക്ക് കൊണ്ടുവന്നാൽ മതിയെന്നാണ് മുക്കിയൻ ആവശ്യപ്പെടുന്നത്.

ഇനി കൃത്യം ഒരു മാസം മുമ്പ് ഇറ്റലിയിൽ കുടുങ്ങിയ മലയാളികളെ തിരികെ കൊണ്ടുവരാൻ ഇന്ത്യൻ വിമാനങ്ങൾ റോമിൽ എത്തിയപ്പോൾ വിദേശ കാര്യമന്ത്രാലയം യാത്രക്കാരോട് കോവിഡ് ടെസ്റ്റ് സർട്ടിഫിക്കറ്റ് നിർബന്ധം എന്ന് പറഞ്ഞപ്പോൾ മുക്കിയൻ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചത് ഇങ്ങനെ ആയിരുന്നു ” How can we say that an Indian citizen cannot come back to India just because he is infected? Barring our citizen from coming to the country is an uncivilised attitude”

എങ്ങനെയുണ്ട്. എന്റെ മുക്കിയാ, PR ടീം എഴുതിത്തരുന്നത് അതെ പടി വായിക്കുമ്പോൾ കഴിഞ്ഞ ദിവസങ്ങളിൽ തള്ളിയ തള്ളുകൾ എന്തൊക്കെ ആണെന്ന് നോക്കണേ. അല്ലെങ്കിൽ ഇയാൾ എന്തൊരു ഊളയാണ് എന്ന് നാട്ടുകാർ പറയും.

6 മണിക്ക് തുടങ്ങുന്ന കേന്ദ്ര സർക്കാരിന്റെ കോവിഡ് അവലോകന യോഗ തീരുമാനങ്ങൾ പോലും കൃത്യം 5 മണിക്ക് മാലോകരെ അറിയിക്കുന്ന ഈ കരുതൽ മനുസ്യൻ ഇല്ലായിരുന്നു എങ്കിൽ ലോകം കോവിഡിനെ നേരിടാനാകാതെ വിജ്ജൃംഭിച്ച് പോയേനെ.

ICMR ആണ് രാജ്യത്ത് കോവിഡ് പരിശോധന രീതിയും ക്വാറന്റീനും അടക്കമുള്ളവ തീരുമാനിക്കുന്നത്. മടങ്ങി വരുന്ന പ്രവാസികളിൽ കോവിഡ് പരിശോധന എങ്ങനെ വേണം എന്നൊക്കെ കൃത്യമായ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് procedure (SOP) ICMR നുണ്ട്. അവരാണ് അക്കാര്യത്തിൽ തീരുമാനം എടുക്കുന്നതും. അതൊന്നും അറിയാതെ ചുമ്മാ ഇരുന്ന് 7 ദിവസം സർക്കാർ ക്വാറന്റൈൻ അതുകഴിഞ്ഞ് വീട്ടിൽ ക്വാറന്റൈൻ എന്നൊക്കെ ഓരോ മണ്ടത്തരം വിളിച്ചു പറയും.

അന്യസംസ്ഥാന തൊഴിലാളികളോട് ഞാൻ ഒരു സംഭവം ആണെന്ന് നാട്ടിൽ ചെന്ന് പറയണം എന്ന് പറയാൻ പോലും ഉളുപ്പില്ലാത്ത അഴകിയ രാവണനോട് ഇതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം.

ശരിക്കും ബാഹുബലി സിനിമയിലെ കുമാര വർമനെ ആണ് ഓർമ വരുന്നത്. നിങ്ങൾ അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം എന്നൊക്കെ തള്ളികൊണ്ടിരിക്കും. ശരിക്കും ഒരു കാര്യത്തിലും ഒരു തീരുമാനം എടുക്കാൻ പോലുമുള്ള കഴിവും ഇല്ല അധികാരവും ഇല്ല. അലമ്പുണ്ടാക്കാനും ബഹളം വെക്കാനും മാത്രം അറിയാം.

ഞാൻ 5 മണിക്ക് തള്ള് തുടങ്ങും. എല്ലാം കേന്ദ്രം ചെയ്തോണം. പ്രവാസികൾക്ക് കേന്ദ്രം ടിക്കറ്റ് ചാർജ് ഈടാക്കരുത്, വരുന്നവർക്ക് കേന്ദ്രം ശമ്പളം കൊടുക്കണം, കേന്ദ്രം തൊഴിൽ കൊടുക്കണം, കേന്ദ്രം പ്രത്യേക പാക്കേജ് വേണം.
അന്യസംസ്ഥാനത്തു നിന്നുള്ളവരെ കേരളത്തിൽ എത്തിക്കാനും കേന്ദ്രം പണം തരണം.

അല്ല, നിങ്ങളെ കൊണ്ട് പിന്നെന്തിനാ? അത് ഞങ്ങൾ മടങ്ങിവരുന്ന പ്രവാസികൾക്ക് ഫ്രീ ആയി BSNL സിം കൊടുക്കുന്നുണ്ടല്ലോ..

shortlink

Related Articles

Post Your Comments

Related Articles


Back to top button