Latest NewsNewsIndia

ബി.ജെ.പി നേതാവിന് ഹൃദയാഘാതം : ആന്‍ജിയോപ്ലാസ്റ്റി നടത്തി

റാഞ്ചി • ജാര്‍ഖണ്ഡ് ബി.ജെ.പി അധ്യക്ഷന്‍ ദീപക് പ്രകാശിന് വ്യാഴാഴ്ച ഹൃദയാഘാതമുണ്ടായി. തുടർന്ന് അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയെന്ന് പാർട്ടി വക്താവ് പറഞ്ഞു.

ആൻജിയോപ്ലാസ്റ്റിക്ക് ശേഷം അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കുകയാണെന്ന് ബി.ജെ.പി വക്താവ് ശിവ് പൂജൻ പതക് പ്രസ്താവനയിൽ പറഞ്ഞു.

മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (റിംസ്) സന്ദർശിച്ച് പ്രകാശിന്റെ അവസ്ഥ ഡോക്ടർമാരോട് അന്വേഷിച്ചതായി സി.എം.ഒ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

കോവിഡ് പ്രതിസന്ധിയ്ക്കിടയിലും ബി.ജെ.പി നേതാവിന് വേഗത്തിലും സമയബന്ധിതമായും ചികിത്സ നല്‍കിയതിന് .ജെ.പി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ റിംസ് ഡയറക്ടര്‍ ഡോ.സിംഗിനെ വിളിച്ചു അഭിനന്ദിച്ചു.

സംസ്ഥാന ധനമന്ത്രി രമേശ്വർ ഒറയോൺ, ആരോഗ്യമന്ത്രി ബന്ന ഗുപ്ത എന്നിവരും റിംസ് സന്ദർശിച്ച് ഡോ. സിങ്ങുമായും പ്രകാശിനെ ചികിത്സിക്കുന്ന മറ്റ് മെഡിക്കൽ പ്രാക്ടീഷണർമാരുമായും സംസാരിച്ചു.

കേന്ദ്ര ഗോത്രകാര്യ മന്ത്രി അർജുൻ മുണ്ട, മുൻ മുഖ്യമന്ത്രിമാരായ രഘുബാർ ദാസ്, ബാബുലാൽ മറാണ്ടി, ബിജെപിയുടെ സംഘടനാ സെക്രട്ടറി ധരംപാൽ, മറ്റ് നിരവധി നേതാക്കൾ എന്നിവർ പ്രകാശ് വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്ന്‌ ആശംസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button