Latest NewsNewsIndia

മാതൃകാപരം, കോവിഡ് പ്രതിരോധ പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ; കരട് ഓര്‍ഡിനന്‍സ് പാസാക്കി യുപി സര്‍ക്കാര്‍

ആരോ​ഗ്യ പ്രവർത്തകർ ആക്രമിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് നടപടി

‌ലഖ്നൗ; ആരോ​ഗ്യ പ്രവർത്തകരെ ആക്രമിച്ചാൽ കനത്ത ശിക്ഷാനടപടിയുമായി യുപി സർക്കാർ, കൊറോണ പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഇല്ലാതാക്കാന്‍ കടുത്ത ശിക്ഷാ നടപടി, പ്രതിരോധ പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ 5 ലക്ഷം രൂപ പിഴയും 7 വര്‍ഷം വരെ തടവുശിക്ഷയും ലഭിക്കും, ഇതുമായി ബന്ധപ്പെട്ട് കരട് ഓര്‍ഡിനന്‍സും മന്ത്രിസഭ പാസ്സാക്കി കഴിഞ്ഞു.

എന്നാൽ രാജ്യത്തിന് വേണ്ടി പോരാടുന്ന ആരോ​ഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ ഇല്ലാതാക്കാന്‍ കേന്ദ്ര സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നിരുന്നു, ഇതിന് പിന്നാലെയാണ് ആരോഗ്യപ്രവര്‍ത്തകര്‍, ശുചീകരണതൊഴിലാളികൾ, പോലീസുകാർ എന്നിവര്‍ ഉള്‍പ്പെട്ട കൊറോണ പ്രതിരോധ പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ കടുത്ത ശിക്ഷ നല്‍കുന്നതിനുള്ള ഓര്‍ഡിനന്‍സ് യുപി സര്‍ക്കാര്‍ പ്രാബല്യത്തിലാക്കിയത്.

നിലവില്‍ പ്രതിരോധ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തിയാണ് കേസ് എടുക്കുക, നിരവധി ആരോ​ഗ്യ പ്രവർത്തകർ ആക്രമിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് നടപടി, ഉത്തര്‍പ്രദേശില്‍ ആരോഗ്യപ്രവര്‍ത്തകര്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രതിരോധ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ നടപടി കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button